രണ്ടാം ഇന്നിംഗ്സിലും ലങ്ക പതറുന്നു

ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് അടി പതറുന്നു.

രണ്ടാം ഇന്നിംഗ്സിലും ലങ്ക പതറുന്നു

പല്ലെകെലെ: ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് അടി പതറുന്നു.

ആദ്യ ഇന്നിങ്സിൽ 117 റൺസ് മാത്രമെടുക്കാന്‍ സാധിച്ച ലങ്ക തുടര്‍ന്ന് ഓസ്ട്രേലിയയെ  203 റൺസിനു പുറത്താക്കി കളിയിലേക്ക് മടങ്ങി വരുന്നുവെന്ന് തോന്നിപ്പിച്ചുവെങ്കിലും രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണർ കുശാൽ പെരേരയുടെ വിക്കറ്റ് നഷ്ടപ്പെടുത്തി സ്ഥിതി കൂടുതല്‍ വഷളാക്കി. ആദ്യ ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയ 86 റണ്‍സിന്റെ ലീഡ് നേടി. 47 റൺസെടുത്ത ആഡം വോഗ്സാണ് ഓസീസ് നിരയിലെ ടോപ്സ്കോറർ.

മഴ കാരണം കളി ഇന്നലെനേരത്തെ അവസാനിപ്പിച്ചപ്പോള്‍  രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക ഒരു വിക്കറ്റിന് ആറു റൺസെടുത്തിട്ടുണ്ട്.