ശ്രീശാന്തിന്റെ 'വിലക്ക്' തുടരും

ബിസിസിഐയുടെ പക്കലുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ശ്രീശാന്തിനെ കോഴ വിവാദത്തിൽ ക്ലീൻചിറ്റ് നൽകിയിട്ടില്ലയെന്നത് കൊണ്ടാണ് വിലക്ക് തുടരുന്നത്.

ശ്രീശാന്തിന്റെ

കൊച്ചി: ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും.കേരള ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ശ്രീശാന്തിന്റെ ആജീവനന്താ വിലക്ക് നീക്കേണ്ടെന്നാണ് ബിസസിഐയുടെ തീരുമാനമെന്ന് മലയാളി കൂടിയായ ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു പറഞ്ഞു.

ബി സിസിഐയുടെ പക്കലുളള റിപ്പോർട്ടുകൾ  അനുസരിച്ച്  ശ്രീശാന്തിനെ കോഴ വിവാദത്തിൽ ക്ലീൻചിറ്റ്  നൽകിയിട്ടില്ലയെന്നത് കൊണ്ടാണ് വിലക്ക് തുടരുന്നത്.

കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം രാജ്യാന്തര ഐപിഎൽ മൽസരങ്ങൾക്കായി ഏറ്റെടുക്കുന്നതിനുളള നടപടികൾ അവസാനഘട്ടത്തിലാണെന്നും രാജ്യാന്തര ഏകദിനങ്ങളും ഐപി എൽ മൽസരങ്ങളും തിരുവനന്തപുരത്ത് കൊണ്ടുവരാനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>