കാലടി സംസ്‌കൃത സർവ്വകലാശാലയെ ഉപക്ഷേത്രമാക്കി മാറ്റാൻ അധികാരികൾ; പ്രതിഷേധവുമായി വിദ്യാർത്ഥികളും അധ്യാപക സംഘടനയും

ആദിശങ്കരന്റെ പേരിൽ സ്ഥാപിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയെ ഉപക്ഷേത്രമാക്കി മാറ്റാൻ ശ്രമിക്കുന്നതായി വിദ്യാർത്ഥികളും അധ്യാപകരും. തൃശൂർ കേരളവർമ്മയിലെ ആൽത്തറയ്ക്കും അമ്പലത്തിനും ശേഷം വെച്ചാരാധനയുള്ള ഒരുപ്രധാനപ്പെട്ട ഹൈന്ദവ ഇടമായി കാലടി സംസ്‌കൃത സർവ്വകലാശാല മാറുകയാണ്.

കാലടി സംസ്‌കൃത സർവ്വകലാശാലയെ ഉപക്ഷേത്രമാക്കി മാറ്റാൻ അധികാരികൾ; പ്രതിഷേധവുമായി വിദ്യാർത്ഥികളും അധ്യാപക സംഘടനയും

ആദിശങ്കരന്റെ പേരിൽ സ്ഥാപിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയെ ഉപക്ഷേത്രമാക്കി മാറ്റാൻ ശ്രമിക്കുന്നതായി വിദ്യാർത്ഥികളും അധ്യാപകരും. തൃശൂർ കേരളവർമ്മയിലെ ആൽത്തറയ്ക്കും അമ്പലത്തിനും ശേഷം വെച്ചാരാധനയുള്ള ഒരുപ്രധാനപ്പെട്ട ഹൈന്ദവ ഇടമായി കാലടി സംസ്‌കൃത സർവ്വകലാശാല മാറുകയാണ്. അക്കാദമിക് ബ്ലോക്കിലെ ശങ്കര പ്രതിമ കൂടാതെയാണ് എംസി റോഡരുകിൽ പണി തീർന്ന പുതിയ മെയിൻ ഗെയ്റ്റിൽ ലക്ഷങ്ങൾ മുടക്കി മറ്റൊരു പ്രതിമ സ്ഥാപിക്കാൻ സർവ്വകലാശാല തയ്യാറെടുക്കുന്നത്.


അമ്പലത്തിന്റെ പ്രവേശനകവാടത്തിന് സമാനമാണ് കാലടി സംസ്‌കൃത സർവ്വകലാശാലയുടെ പ്രവേശനകവാടം. ഇവിടെ ശങ്കരാചാര്യന്റെ പ്രതിമയും കൂടി വരുന്നതോടെ സർവ്വകലാശാല ഒരു ഹൈന്ദവ തീർത്ഥാടന കേന്ദ്രമായി മാറുമെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിദ്യാർത്ഥികളുടേയും ഗവേഷകരുടേയും ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കാൻ പോലും ശക്തമായ സമരങ്ങൾ വേണ്ടിവരുന്ന അവസ്ഥയാണ് കാലടി യൂണിവേഴ്‌സിറ്റിയിൽ കാലങ്ങളായി നിലനിൽക്കുന്നത്. അതേ ക്യാമ്പസിൽ ശങ്കര പ്രതിമ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് എബിബിപി വിരലിൽ എണ്ണാവുന്നവരെ ചേർത്ത് നടത്തിയ സമരത്തെ തുടർന്ന് ഉടനടി നിർമ്മാണം പൂർത്തിയാക്കുമെന്നാണ് വിസി ഉറപ്പ് നൽകിയത്. പ്രതിമ സ്ഥാപിക്കാൻ അനുവാദം നൽകരുതെന്ന് കാണിച്ച് ഇടതുപക്ഷ അധ്യാപക സംഘടനയായ അസ്യൂട്ട് നിവേദനം നൽകിയിട്ടുണ്ട്. അതേസമയം ശങ്കരാചാര്യന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയിൽ ശങ്കര പ്രതിമ സ്ഥാപിക്കണം എന്ന നിലപാടാണ് കോൺഗ്രസ് എടുത്തത്.

റിസർച്ച് സ്‌കോളേഴ്സ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ ക്യാമ്പസിലെ ജനാധിപത്യ കൂട്ടായ്മകൾ ഒന്നിച്ച് ഫാസിസത്തിനെതിരായി നടത്തിയ സെമിനാർ നിരോധിച്ചും ശങ്കരാരാധനയും ശാസ്ത്രജ്ഞാനങ്ങളുമെല്ലാം പുരാണേതിഹാസങ്ങളുടെ തുടർച്ചയാണെന്നുറപ്പിക്കുന്ന സെമിനാറുകളുടെ സമാഹാരമായ ശങ്കരോത്സവം നടത്തിയും സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് സർവ്വകലാശാലാ അധികാരികൾ.

[caption id="attachment_33395" align="aligncenter" width="648"]അക്കാദമിക്ക് ബ്ലോക്കിലെ ശങ്കരപ്രതിമ
അക്കാദമിക്ക് ബ്ലോക്കിലെ ശങ്കരപ്രതിമ[/caption]

അക്കാദമിക് ബ്ലോക്കിലെ ശങ്കരപ്രതിമയും മണ്ഡപവും സർവ്വകലാശാലയുടെ തുടക്കംമുതൽക്കെ ഉണ്ടായിരുന്നതാണ്. പൂജ ഇല്ലെന്നതൊഴിച്ചാൽ അതൊരു അമ്പലംപോലെയാണ് യൂണിവേഴ്‌സിറ്റിയിലെ അധികാരികൾ കാണുന്നത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാറും മുതിർന്ന ഉദ്യോഗസ്ഥരുംതന്നെ വലിയ വിശ്വാസികളാണ്. അവരിൽ മിക്കവരുംതന്നെ ശങ്കരപ്രതിമയുടെ മുമ്പിൽ പോയി തൊഴുതശേഷമാണ് ജോലിയിൽ പ്രവേശിക്കുന്നത്. ഒരു അക്കാദമിക് സ്ഥാപനത്തിന് യോജിച്ച രീതിയിലല്ല ഇതെന്നാണ് വിദ്യാർത്ഥികളുടെ കാഴ്ചപ്പാട്. ഒരുഘട്ടം കഴിഞ്ഞാൽ അക്കാദമിക് ബ്ലോക്കിലെ ശങ്കരമണ്ഡപം ഒരു ക്ഷേത്രമായി മാറാനുള്ള സാധ്യതയുണ്ടെന്നും മലയാളം ഗവേഷക വിദ്യാർത്ഥി വിഷ്ണുരാജ് നാരദാ ന്യൂസിനോട് പറഞ്ഞു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന നാക് പരിശോധയിൽ സംസ്‌കൃതം പഠിപ്പിക്കുന്ന സർവ്വകലാശാല എന്ന നിലയിൽ എ ഗ്രേഡ് കൊടുക്കുകയും 20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. കൂടാതെ മൂന്നാലു മാസങ്ങൾക്ക് മുമ്പ് എട്ട് കോടി രൂപയുടെ പ്രത്യേക ധനസഹായവും ലഭിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ പ്രവേശനകവാടത്തിന്റെ ഉദ്ഘാടനത്തിന് സ്മൃതി ഇറാനിയെ കൊണ്ടുവരാനുള്ള ശ്രമം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ആ നീക്കം അറിഞ്ഞയുടനെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ആ നീക്കം അധികാരികൾ ഉപേക്ഷിച്ചത്- വിഷ്ണുരാജ് പറഞ്ഞു.

വിജ്ഞാനം ഉത്പാദിക്കുക എന്ന പ്രാഥമിക കർത്തവ്യം മറന്നാണ് സംസ്‌കൃത സർവ്വകലാശാല പ്രവർത്തിക്കുന്നതെന്ന് റിസർച്ച് സ്‌കോളേഴ്‌സ് അസ്സോസിയേഷൻ ചെയർമാൻ സൗമിത് പറഞ്ഞു. റിസർച്ച് സ്‌കോളേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ 'ഇന്ത്യൻ ഫാസിസം: നവരൂപങ്ങൾ പ്രതിരോധങ്ങൾ' എന്ന പേരിൽ ഒരു സെമിനാർ നടത്താൻ ശ്രമിച്ചിരുന്നു. അതിന് അനുമതി നിഷേധിച്ച് കൊണ്ടാണ് സർവ്വകലാശാല അധികൃതർ തങ്ങളുടെ സംഘപരിവാർ മുഖം വെളിപ്പെടുത്തിയത്. ആർഎസ്എസും എബിബിപിയും കത്ത് നൽകിയെന്ന് പറഞ്ഞാണ് സർവ്വകലാശാല സെമിനാറിന് അനുമതി നിഷേധിച്ചത്. ശങ്കരപ്രതിമ സ്ഥാപിക്കുക എന്നത് പുതിയ ഉദാഹരണം മാത്രമാണ്. കാലടി യൂണിവേഴ്‌സിറ്റിയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന പലതരത്തിലുള്ള സംഘപരിവാർ അജണ്ടകളിൽ ഒന്നുമാത്രമാണ് ശങ്കരപ്രതിമയെന്നും സൗമിത് നാരദ ന്യൂസിനോട് പറഞ്ഞു.

[caption id="attachment_33396" align="aligncenter" width="648"]ഫാസിസത്തിനെതിരെയുള്ള സെമിനാർ തടഞ്ഞുകൊണ്ടുള്ള സർവ്വകലാശാലയുടെ കത്ത് ഫാസിസത്തിനെതിരെയുള്ള സെമിനാർ തടഞ്ഞുകൊണ്ടുള്ള സർവ്വകലാശാലയുടെ കത്ത്[/caption]

അക്കാദമിക് ബ്ലോക്കിലെ ശങ്കരപ്രതിമയുടെ അരുകിൽ പെൺകുട്ടികൾ ഇരുന്ന് സമരം ചെയ്തപ്പോഴും സർവ്വകലാശാല അധികൃതർ തങ്ങളുടെ സംഘി മനോഭാവം വെളിപ്പെടുത്തിയിരുന്നു. ശങ്കരന്റെ അരുകിലിരുന്ന് പെൺകുട്ടികൾ സമരം ചെയ്യാൻ പാടില്ലെന്നാണ് പെൺകുട്ടികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അധികൃതർ നയം വ്യക്തമാക്കിയത്. ശുദ്ധിയും വൃത്തിയുമുള്ള ശങ്കരമണ്ഡപത്തിൽ പെൺകുട്ടികൾ വരാൻ പാടില്ലത്രേ! ഈ യുക്തിയാണ് സർവ്വകലാശാല മേലധികാരികളുടെതെന്നും സൗമിത് ആരോപിക്കുന്നു.

നാക് പരിശോധനയിൽ എ ഗ്രേഡ് ലഭിച്ചതിനെ തുടർന്നാണ് 60 ലക്ഷത്തോളം രൂപ മുടക്കി പ്രവേശനകവാടവും ശങ്കരപ്രതിമയും സ്ഥാപിക്കാൻ സർവ്വകലാശാല തീരുമാനിച്ചത്. പ്രവേശനകവാടവും പ്രതിമയും സ്ഥാപിക്കാൻ ഇത്രയും പണം മുടക്കുന്ന സർവ്വകലാശാല അവിടത്തെ ഗവേഷണ വിദ്യാർത്ഥികളോട് കാണിക്കുന്ന അവഗണന രൂക്ഷമാണ്. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ ഏറ്റവും കുറഞ്ഞ ഫെലോഷിപ്പ് നൽകുന്നത് കാലടി സംസ്‌കൃത സർവ്വകലാശാലയാണ്. നാലായിരം രൂപ മാത്രമാണ് ആദ്യവർഷ ഗവേഷണ വിദ്യാർത്ഥിക്ക് ഇവിടെ ഫെലോഷിപ്പ് കൊടുക്കുന്നത്. അതിനെ ചോദ്യം ചെയ്യുമ്പോൾ പണമില്ല എന്ന ന്യായമാണ് സർവ്വകലാശാലാ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഗവേഷണം ചെയ്യുന്നവർക്ക് നൽകാൻ പണമില്ലാതിരിക്കുകയും പ്രവേശനകവാടവും ശങ്കരപ്രതിമയും സ്ഥാപിക്കാൻ പണമുണ്ടാകുകയും ചെയ്യുന്നത് ഒരു സർവ്വവകലാശാലയ്ക്ക് ഭൂഷണമല്ല- സൗമിത് പറഞ്ഞു.

ശങ്കരാചാര്യരെ ഒരു ദൈവമായിട്ടല്ല അക്കാദമിക സമൂഹം കാണുന്നത്. അങ്ങനെ കാണാൻ സാധിക്കില്ലതാനും. അദ്ദേഹത്തിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റി എന്ന് പറഞ്ഞാൽ അദ്ദേഹത്തെ അവിടെയുള്ളവർ ദൈവമായി ആരാധിക്കണം എന്നർത്ഥമില്ല. അങ്ങനെ ആവശ്യപ്പെടുന്ന സർവ്വകലാശാല മേലധികാരികളോട് യോജിക്കാനും സാധിക്കില്ലെന്ന് അധ്യാപക സംഘടന (ASSUT- അസ്യൂട്ട്) ജനറൽ സെക്രട്ടറി ഡോ.ബിജു വിൻസെന്റ് നാരദ ന്യൂസിനോട് പറഞ്ഞു.

[caption id="attachment_33443" align="aligncenter" width="648"]ശങ്കരാചാര്യരുടെ പ്രതിമ കൂടി വന്നാലുള്ള ഗെയ്റ്റിന്റെ മാതൃക ശങ്കരാചാര്യരുടെ പ്രതിമ കൂടി വന്നാലുള്ള ഗെയ്റ്റിന്റെ മാതൃക
[/caption]

നിലവിൽ ഒരു പ്രതിമ സർവ്വകലാശാലാ വളപ്പിലുണ്ട്. അതുകൂടാതെ പ്രവേശനകവാടത്തിലും കൂടി പ്രതിമ സ്ഥാപിക്കണം എന്നതാണ് സർവ്വകലാശാലയുടെ തീരുമാനം. അത് തെറ്റാണ്. 2014ലെ നാക് സന്ദർശനത്തിന് മുന്നോടിയായി എല്ലാ ഡിപ്പാർട്ടമെന്റിലും ശങ്കരാചാര്യന്റെ ഫോട്ടോ വെയ്ക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ശങ്കരാചാര്യന്റെ പ്രതിമ നിൽക്കുന്ന സ്ഥലത്ത് ഫ്‌ളഡ് ലൈറ്റ് വെയ്ക്കാനുള്ള സർവ്വകലാശാലയുടെ തീരുമാനംപോലും വിദ്യാർത്ഥിവിരുദ്ധമാണ്. ഹോസ്റ്റൽ, ലൈബ്രറി പരിസരങ്ങളിൽ ഫ്‌ളെഡ് ലൈറ്റ് വേണമെന്നത് വർഷങ്ങളായുള്ള വിദ്യാർത്ഥി, അധ്യാപക സമൂഹത്തിന്റെ ആവശ്യമാണ്. അത് നടപ്പിലാക്കാതെയാണ് ശങ്കരാചാര്യൻ നിൽക്കുന്ന സ്ഥലം ഇരുട്ടിലാകാൻ പാടില്ലെന്ന യുക്തി പറഞ്ഞ് സർവ്വകലാശാല അവിടെ ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിച്ചത്. ഇങ്ങനെ കോൺഗ്രസ് നോമിനികളെങ്കിലും, സംഘപരിവാർ യുക്തിയുള്ള നേതൃത്വമാണ് ഇപ്പോൾ സർവ്വകലാശാലയുടെ തലപ്പത്ത് ഇരിക്കുന്നത്. അതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഡോ. ബിജു വിൻസെന്റ് പറഞ്ഞു.

അധ്യാപക സംഘടനാ ഭാരവാഹികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പി താഴെ.

kalady_1

kalady_2

Read More >>