വാങ്ങാന്‍ ആളില്ല, സോണി കമ്പനി ഇന്ത്യ വിടുന്നു...

ലോകത്തെ പ്രമുഖ സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ സോണി മൊബൈൽ ഇന്ത്യയിൽ നിന്ന് പിൻമാറുന്നു

വാങ്ങാന്‍ ആളില്ല, സോണി കമ്പനി ഇന്ത്യ വിടുന്നു...

ലോകത്തെ പ്രമുഖ സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ സോണി മൊബൈൽ ഇന്ത്യന്‍ വിപണി വിടുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതോടെയാണ് ഇന്ത്യ, ചൈന, അമേരിക്ക എന്നീ വിപണികളിൽ നിന്ന് പതുക്കെ പിൻമാറാൻ സോണി മൊബൈൽ തീരുമാനിച്ചത്. ഇന്ത്യയില്‍ നിരവധി പുതിയ സ്മാർട്ട്ഫോൺ കമ്പനികൾ വന്നതോടെ അവർക്കൊപ്പം പിടിച്ചുനിൽക്കാൻ സോണി മൊബൈലിന് സാധിക്കുന്നില്ലയെന്നതും പിന്‍മാറ്റത്തിന് കാരണമാണ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കമ്പനി പ്രതീക്ഷിച്ചിരുന്നത് 8.1 ശതമാനം വരുമാനമായിരുന്നു.എന്നാല്‍ കമ്പനിക്ക് ലഭിച്ചത് കേവലം 0.3 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് രാജ്യം വിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായും രാജ്യം വിടുന്നില്ലയെങ്കിലും ഇനി മുതല്‍ സോണി രാജ്യത്ത് പുതിയ ഉൽപന്നങ്ങൾ ഇറക്കുകയില്ല.

അതെ സമയം, നഷ്ട വിപണികളിൽ നിന്ന് മാറുമ്പോൾ തന്നെ ജപ്പാന്‍, യൂറോപ്പ് മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിൽ കമ്പനി കൂടുതൽ വിപണി സജീവമാക്കും. ലാറ്റിനമേരിക്ക, ഏഷ്യാപെസഫിക് രാജ്യങ്ങളിലെ വിപണി നിലനിര്‍ത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Read More >>