സോളാര്‍ കേസ്: സരിതയുടെ അറസ്റ്റ് വീട്ടില്‍ വച്ചെന്ന് രേഖ; വഴിയില്‍ വച്ചെന്ന് മൊഴി

വീടുപരിശോധിച്ചു രേഖകൾ പിടിച്ചെടുത്തു എന്ന വാർത്ത ഊഹാപോഹം മാത്രം എന്നു വരുത്തിത്തീർക്കുകയാണ് പൊലീസിന്റെ ലക്ഷ്യം എന്നു സംശയിക്കുന്നു

സോളാര്‍ കേസ്: സരിതയുടെ അറസ്റ്റ് വീട്ടില്‍ വച്ചെന്ന് രേഖ; വഴിയില്‍ വച്ചെന്ന് മൊഴി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടു പെരുമ്പാവൂര്‍ മുന്‍ ഡിവൈഎസ്‌പി കെ ഹരികൃഷ്ണന്‍ സോളാര്‍ അന്വേഷണ കമ്മിഷന് നല്‍കിയ മൊഴിയും അന്നത്തെ റിമാണ്ട് റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്. മുടിക്കല്‍ സജാദ് പരാതിക്കാരനായ കേസില്‍ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വാടക വീടിനു സമീപം വച്ചാണ് അറസ്റ്റ് ചെയ്തത് എന്നാണു ഇന്നലെ സോളാര്‍ കമ്മിഷനില്‍ ഡിവൈഎസ്‌പി ക്രോസ് വിസ്താരത്തിനിടെ  പറഞ്ഞത്. എന്നാല്‍ റിമാണ്ട് റിപ്പോര്‍ട്ടില്‍ അറസ്റ്റ് വീട്ടില്‍ വച്ചാണ് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.


സരിതയെ അറസ്റ്റ് ചെയ്ത സമയത്ത് വീട് പരിശോധിക്കാതിരുന്നതുമായി ബന്ധപ്പെട്ടു വിവാദമുയര്‍ന്നപ്പോഴെല്ലാം വീടിനു സമീപം വച്ചാണ് അറസ്റ്റ് ചെയ്തത് എന്ന നിലപാടാണ് പെരുമ്പാവൂര്‍ പോലീസ് സ്വീകരിച്ചിരുന്നത്. അറസ്റ്റിനു ശേഷം താന്‍ സരിതയുടെ വീട് പരിശോദിച്ചു ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു എന്ന വാദവും ഇന്നലെ സോളാര്‍ കമ്മിഷനില്‍ മുന്‍ ഡിവൈഎസ്‌പി കെ ഹരികൃഷ്ണന്‍ നിഷേധിച്ചു. സരിതയുടെ വീട്ടില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും രാഷ്ട്രീയ-സാമൂഹിക-സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ട് എന്ന് സ്ഥാപിക്കാന്‍ ബോധപൂര്‍വ്വം സരിത ശ്രമിച്ചിട്ടുണ്ട് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും മുന്‍ ഡിവൈഎസ്‌പി കെ. ഹരികൃഷ്ണന്‍ സോളാര്‍ കമ്മിഷനെ ബോധിപ്പിച്ചു

Read More >>