കബാലി; Social Media Reviews

ബ്രഹ്മാണ്ഡ ചിത്രം കബാലിക്ക് സോഷ്യൽ മീഡിയയിൽ വന്ന റിവ്യൂകൾ

കബാലി; Social Media Reviews

കബാലി.

Yash Nihan

നെരുപ്പ് ഡാ.. കബാലി ഡാ, എവിടെ തിരിഞ്ഞു നോക്കിയാലും ഇതു തന്നെ. എന്നാ പിന്നെ ഒന്നു കണ്ടിട്ട് തന്നെ കാര്യം, എടുത്ത് വീശി 70 ദിർഹം (1 ദിർഹം = 18 + rs). അമിത പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് പടം കാണാൻ കയറിയത്. പേരെഴുതി കാണിക്കൽ കഴിഞ്ഞു സൂപ്പർസ്റ്റാറിന്‍റെ മാസ് എൻട്രിയും പ്രതീക്ഷിച്ചിരിക്കുമ്പോഴുണ്ട് മച്ചാൻ ജയിലിന്‍റെ ഒരു മൂലക്കിരുന്ന് പുസ്തകം വായിക്കുന്നു. വളരെ സ്ലോ ആയി തുടങ്ങിയ പടം ഏകദേശം ഫസ്റ്റ് ഹാഫിന്‍റെ അവസാനമുള്ള ഒരു സസ്‌പെൻസും വെടിയും പുകയുമായി സെക്കൻഡ് ഹാഫിലെങ്കിലും എന്തെങ്കിലും കാണുമെന്ന പ്രതീക്ഷ നൽകി അവസാനിപ്പിച്ചു.


സെക്കൻഡ് ഹാഫ് കുറച്ചുകൂടി ഉഷാറായിരുന്നു കെട്ടോ, വില്ലന്മാർ കാരണം കുടുംബമടക്കം എല്ലാം നഷ്ടപ്പെട്ട് ജയിലിൽ കഴിയേണ്ടി വന്ന ഗാങ്സ്റ്റർ ആയ പല്ലു കൊഴിയാറായ സിംഗമായിരുന്നു ഫസ്റ്റ് ഹാഫിലെ നായകനെങ്കിൽ, നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ തന്‍റെ സടയൊക്കെ ഒതുക്കി യൗവ്വനവും സാമ്രാജ്യവും തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് സെക്കൻഡ് ഹാഫിൽ നമ്മുടെ കബാലി സൂർത്തുക്കളെ...

വലിയ പ്രതീക്ഷകൾ നൽകുന്ന, കോടികൾ മുടക്കി നടത്തിയ പ്രമോഷനുകൾ കണ്ട് തിയേറ്ററുകളിൽ എത്തുന്നവർക്ക് നെരുപ്പിന് (തീ) പകരം വെറും പൊഹ മാത്രമാണ് കാണാൻ കഴിയുക. വേഷവും മാസ് ലുക്ക്‌സുമൊക്കെയായി അണ്ണൻ തിളങ്ങിയെങ്കിലും എടുത്ത് പറയാൻ മാത്രം നല്ലതൊന്നും, ഒരു ഫീലും നൽകാത്ത ഒരു ബിലോ ആവറേജ് പടമാണ് കബാലി, വേണമെങ്കിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനും ആളുകളെ വിളിച്ച് കയറ്റിയ ട്രെയിലറിനും ചേർത്ത് ഒരു 1.5 / 5 കൊടുക്കാം...
മികഴ്ച്ചി.

വാച്ചിങ് കാബാലി
Jabir Parappil

അങ്ങിനെ ഈ പാതി രാത്രി ലോകത്തെ ഞെട്ടിച്ച വലിയ ഒരു ദുരന്തത്തിന് ഫ്യൂജിറ ദാന പ്ലാസയിൽ വെച്ച് ഞാൻ സാക്ഷിയായി.. :( feeling sad
ആദ്യം കുറച്ച് ഞെരിപ്പോക്കെ ഉണ്ടായിരുന്നു
അതിനത്ര ആയുസ്സും ഉണ്ടായില്ല, :(
ഒരു തെലുങ്ക് പടം തമിഴിയിലേക്ക് മാറ്റിയ പോലെ
കുറച്ച് ടാറ്റാ സുമയുടെ കുറവ് കൂടി ഉണ്ട്
:(ഒരുപാട് വിഷമമുണ്ട്
അടുത്തിരിക്കുന്ന ഫാമിലിയൊക്കെ ഞെരുപ്പിടാ മൂസിക്ക് വരുമ്പോ കുലുങ്ങി കുലുങ്ങി ചിരിക്കുകയാ . :(
എല്ലാരും കാണണം...

വെരുപ്പീര് ഡാ...
2/5
Aswanth Kok

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ റിലീസിനു മുൻപേ ഏറ്റവും കൂടുതൽ കൊട്ടിഘോഷിച്ച സാക്ഷാൽ രജ്‌നി ചിത്രമായ 'കബാലി' പ്രീമിയർ ഷോ ഫുജൈറയിലെ ഗ്രാൻഡ് സിനിപ്ലക്സിൽ വെച്ചു കണ്ടു. നാട്ടിലെ പോലെ തന്നെ ഹൗസ്ഫുളായിരുന്നു ഇവിടെയും. ഒട്ടും ചോരാത്ത ആവേശം സിനിമ തുടങ്ങി കുറച്ചു കഴിയുംവരെ ഉണ്ടായിരുന്നു. 90 % പ്രേക്ഷകരും തമിഴ് മക്കൾ തന്നെ.

കഥ എന്നത്തേയും പോലെ ആണെങ്കിലുംകുഴപ്പമില്ല. അല്ലെങ്കിലും സിനിമയെന്നാൽ കഥയല്ലല്ലോ, കാഴ്ചയാണല്ലോ. രജ്നിയെ പോലെ ഒരു സുപ്രീം സൂപ്പർസ്റ്റാറിനെ ചൂഷണം ചെയ്തു നല്ല ഒരു അസ്സൽ മാസ് പടം എടുക്കുന്നതിൽ സംവിധായകൻ പി.എ രഞ്ജിത് ഒരു വൻ പരാജയമായി എന്നു പറയാതെ വയ്യ.


ഇയാളുടെ മറ്റു ചിത്രങ്ങൾ കണ്ടിട്ടില്ല. ഒരു മാസ് മസാലക്കു വേണ്ട യാതൊരു ഗുണവും ഈ ചിത്രത്തിനില്ലാത്തത് ആദ്യന്തം ബോറടിപ്പിക്കുന്നു (കൂടെയുള്ളവരുടെ അവസ്ഥയും അതാണെന്ന് അവരുടെ റിയാക്ഷൻസിൽ നിന്നും മനസ്സിലായി).കഥയുടെ പ്രശ്നമല്ല മറിച്ച് കഥ അവതരിപ്പിച്ച രീതിയുടെയും ഒരു സ്റ്റോറി ടെല്ലിംഗ്‌ സിനിമയുടെ സദാ മികവു മാത്രം ചിത്രത്തിലുടനീളംപുലർത്തിയതുമാണ് വിനയായത് എന്നും വ്യക്തമാണ്. മുരുഗദാസ് മുതൽ ആറ്റ്ലീ വരെ പ്രേക്ഷക അഭിരുചിയറിഞ്ഞു ക്രൗഡ് പുള്ളിങ് സിനിമകൾ എടുക്കുന്ന തമിഴ്‌നാട്ടിൽ ഇങ്ങനെ സീരിയൽ പോലെ സിനിമ പിടിക്കുന്ന ഒരാളുടെ കയ്യിൽ രജ്നിയെപ്പോലെ ഒരു ബിഗ് ഗൺ എത്തിപ്പെട്ടത് എങ്ങനെ എന്ന് അത്ഭുതപ്പെടുത്തുന്നു. മറ്റു അമേച്വർ കഥാപാത്രങ്ങളും അവരെ നാടകത്തിലെന്ന പോലെ സംവിധായകൻ അവതരിപ്പിക്കുന്നതും അവരുടെ അഭിനയവും മനസ്സു മടുപ്പിക്കും. കഥയെ കുറിച്ച് സ്പോയിലർ ആകും എന്നത് കൊണ്ട് അത് പരാമർശിക്കുന്നില്ല.

മനസ്സിൽ തങ്ങി നിൽക്കുന്ന ഒരൊറ്റ സീനോ, ഡയലോഗോ, പാട്ടോ, എന്തിനു ഒരു ടിപ്പിക്കൽ രജ്നി മൂവ്മെന്‍റ് പോലും ചിത്രത്തിൽ ഇല്ല. ട്രെയ്‌ലറിൽ ഉള്ളതിൽ കൂടുതലൊന്നും സിനിമയിലും കണ്ടില്ല. ഡോൺ ഭാഗം മാറ്റി നിർത്തിയാൽ സന്ത്യൻ അന്തിക്കാട് മലയാളത്തിൽ എടുക്കേണ്ട പടം.

വളരെ വിഷമത്തോട് കൂടി അംഗീകരിച്ചേ മതിയാകൂ. രജ്നിക്ക് പ്രായമായി. തീരെ വയ്യ . ഗംഭീര ലുക്സ് പോസ്റ്ററിൽ മാത്രമേ ഉള്ളൂ. പ്രായത്തിന്‍റെ എല്ലാ ദൗർബല്യവും ഓരോ സീനിലും വ്യക്തമാണ്. സ്റ്റൈൽ, ആക്ഷൻ, നടത്തം, ചടുലത, ഡയലോഗ് ഡെലിവറി എല്ലാം പോയി. എല്ലാത്തിലും പഴയ രജ്‌നിയുടെ പ്രേതം മാത്രം. തീർച്ചയായും കളം മാറ്റി ചവിട്ടാൻ സമയമായി. യന്തിരൻ രണ്ടിലൂടെ ഒരു തീരുമാനം അറിയാം.

സിനിമ ഒരു പോപ്പുലർ മാധ്യമം മാത്രമാണ്. സിനിമക്ക് മുൻപല്ല, അത് ജനങ്ങൾ കണ്ടു ഇഷ്ടപ്പെട്ട് ആസ്വദിച്ചാൽ മാത്രമേ അത് പോപ്പുലർ സ്കസസ്ഫുൾ ആർട്ട് ആകുന്നുള്ളൂ. ഫ്‌ളൈറ്റ് പിടുത്തവും ഓവർ ഹൈപ്പും സിനിമയിൽ സ്റ്റഫില്ലെങ്കിൽ ഉടബ്ക്ക്‌ ആകാത്.
കേരളത്തിൽ ബുക് ചെയ്തവരും കാണാൻ പോകുന്നവരും മുൻവിധി ഇല്ലാതെ കണ്ടു നോക്കൂ. ഇതൊക്കെ ഒരു പക്ഷേ എന്ടെ മാത്രം തോന്നലുകളാണെങ്കിലോ.

ബോയ്കട്ട് ഹെയർ സ്റ്റൈലിൽ ധൻസിക - ?

സന്തോഷ് നാരായണന്റെ BGM ഈ സിനിമയുടെ ആത്മാവ്.

വേറെ ഒരു കോമഡി . ഒരു സദാ ചെറുപ്പക്കാരൻ ഗുണ്ട മലേഷ്യയിൽ വെടി കൊണ്ട് ചത്ത് ശവുമായി എല്ലാരും പോകുമ്പോൾ അതിൽ ഒരു ബോർഡ് കണ്ടു. "RIP LEGEND" എന്ന്.

അപ്പോൾ മക്ഴ്ച്ചി.

കബാലി കണ്ടു...
Deepak Olippara

പാ രഞ്ജിത്ത് സംവിധാനം എന്ന് കണ്ടപ്പോഴെ പതിവ് രജനി സിനിമ ആവില്ല എന്നുറപ്പായിരുന്നു.
പഴയ കമലഹാസന്‍റെ "നായകൻ" പോലെ ഒരു ക്ലാസ് സിനിമ ആവണം സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷെ സിനിമയുടെ മന്ദഗതിയിലുള്ള പോക്ക് പടം നെരുപ്പ് ഡാ മാറി "വെറുപ്പ് ഡാ" എന്ന അവസ്ഥയിലേക്ക് മാറിപ്പോയി. ഈ മെല്ലെ പോക്ക് എത്രത്തോളം പ്രേക്ഷകരെ പിടിച്ചിരുത്തും എന്ന് കണ്ടറിയണം...


*വാൽക്കഷ്ണം*: പടത്തിൽ ആകെ ഉള്ള മാസ്സ് സീനുകൾ 30 സെക്കന്റ് ഉള്ള ടീസറിൽ ഇട്ട് ആളെക്കേറ്റാനുള്ള പ്രൊഡ്യൂസറുടെ വാണിജ്യ ബുദ്ധി ഞാൻ സഹിക്കും..പക്ഷെ എനിക്ക് കാണേണ്ടത് ആ സെൻസർ ബോർഡ്കാരെ ആണ്...

"എന്താ പറഞ്ഞേ, എണീറ്റു നിന്ന് കൈ അടിച്ചൂന്ന് ലേ...കാണിച്ചു തരാട്ടാ..."

കബാലി റിവ്യൂ.
Nisar Afx

കബാലീശ്വരന്‍ എന്ന ഗാംഗ്സ്റ്ററുടെ ഉദയവും, ജീവിതവും, പ്രതികാരവും ഉള്‍പ്പെടുന്ന ഒരു പക്കാ ക്ലാസ്സ് ഗാംഗ്സ്റ്റര്‍ ചിത്രം. രണ്ട് ഗാംഗ്സ്റ്റര്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും, അത് മൂലം സ്വന്തം കുടുംബവും, സാമ്രാജ്യവും നഷ്ടപ്പെട്ട് അത് തിരികെ പിടിക്കാന്‍ ഇറങ്ങുന്ന ഒരു ഗാംഗ്സ്റ്ററുടെ കഥയാണ് കബാലി. രജനിയുടെ സൂപ്പര്‍സ്റ്റാര്‍ ഇമേജിന് വേണ്ടി കഥയുടെ അവതരണത്തില്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ച്
ചക്കും സംവിധായകന്‍ തയ്യാറായിട്ടില്ല എന്നതാണ് ഈ സിനിമയെ മറ്റു രജനി ചിതങ്ങളില്‍ നിന്നും വെത്യസ്തമാക്കുന്നത്. തമിഴില്‍ ഇതുവരെ കണ്ട ഗാംഗ്സ്റ്റര്‍ സിനിമകളുടെ രീതികളെ പൊളിച്ചടക്കുന്ന രീതിയിലുള്ള അവതരണമാണ് കബാലിയില്‍ കാണാന്‍ കഴിയുക
.
പതിവ് രീതിയില്‍ നിന്നും വിട്ടുകൊണ്ട് പതിഞ്ഞ താളത്തില്‍ ഉള്ള രജനിയുടെ ഇന്‍ട്രോയില്‍ തുടങ്ങുന്ന ചിത്രം, ത്രില്ലടിപ്പിക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും തീപ്പൊരി ഡയലോഗുമായി പെട്ടെന്ന് ട്രാക്ക് മാറുമ്പോള്‍ പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും വാനോളം ഉയരുന്നു. പക്ഷേ പിന്നീട് കബാലി തന്‍റെ ഭാര്യയെ കണ്ടെത്തുവാനുള്ള ശ്രമങ്ങളിലേക്ക് കടക്കുമ്പോള്‍ മുതല്‍ ചിത്രം മന്ദഗതിയില്‍ ആകുന്നു. പിന്നീട് ഒരു തകര്‍പ്പന്‍ ട്വിസ്റ്റോട് കൂടി ചിത്രം പഴേ താളത്തിലേക്ക് തിരികെ എത്തി വീണ്ടുമൊരു ട്വിസ്റ്റുമായി അവസാനിക്കുന്ന ആദ്യ പകുതി. ആദ്യ ട്വിസ്റ്റ്‌ വളരെ മികച്ചതാണെങ്കിലും രണ്ടാമത്തെ ട്വിസ്റ്റ്‌ ഒരു രജനി പടം ആയതുകൊണ്ട് എന്താകും എന്ന് നേരത്തെ ഊഹിക്കാവുന്ന രീതിയില്‍ ഉള്ള ഒന്നാണ്.
.
ആദ്യ പകുതിയേക്കാള്‍ വേഗമേറിയ രണ്ടാം പകുതിയാണ് ചിത്രത്തിനുള്ളത്, ചടുലമായ ആക്ഷന്‍ രംഗങ്ങളോട് കൂടിയ ക്ലൈമാക്സും. ക്ലൈമാക്സ്‌ ഉള്‍പ്പടെയുള്ള മാസ്സ് സീന്‍സ് എല്ലാം പക്കാ ക്ലാസ്സ്‌ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. മുന്‍പിറങ്ങിയ രജനിയുടെ ക്ലീഷേ മാസ്സ് രംഗങ്ങള്‍ കണ്ട് നെറ്റി ചുളിച്ചവര്‍ക്ക് കുറ്റം പറയാന്‍ ഇടം നല്‍കാത്ത രീതിയില്‍ ഉള്ള മേക്കിംഗ്. മാസ്സ് രംഗങ്ങളിലെ പഴയ രജനി രീതികള്‍ ഒരിടത്ത് പോലും ഇല്ലാത്ത വ്യത്യസ്തനായ രജനിയെ നമുക്ക് ഇതില്‍ കാണാന്‍ സാധിക്കും. നടത്തത്തില്‍ പോലും ആ വ്യത്യാസം കാണാം. പിന്നെ ഇതിലെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ മാസ്സ് രംഗങ്ങളില്‍ തരുന്ന ഫീല്‍ എടുത്ത് പറയേണ്ടത് തന്നെയാണ്.
.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൂപ്പര്‍സ്റ്റാര്‍ ഇമേജില്‍ വന്ന രജനി ചിത്രങ്ങളില്‍ നിന്നും എല്ലാ തരത്തിലും വ്യത്യസ്തമാണ് കബാലി. ദളപതിക്ക് ശേഷം രജനിയുടെ അഭിനയവും, ചിത്രത്തിന്‍റെ അവതരണ മികവും കൊണ്ട് ഒരു ക്ലാസ്സ് രജനി ചിത്രമെന്ന രീതിയില്‍ കബാലി ശ്രദ്ധിക്കപ്പെടും എന്നത് തീര്‍ച്ച. തമിഴില്‍ ഇതുവരെ ഇറങ്ങിയ ഗാംഗ്സ്റ്റര്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്നും നിസ്സംശയം പറയാം. പക്ഷേ രജനി എന്ന സൂപ്പര്‍സ്റ്റാറിന്‍റെ ആരാധകര്‍ക്കും, ഫാമിലി പ്രേക്ഷകര്‍ക്കും പിന്നെ എല്ലാ റിവഞ്ച് കഥകളെയും ക്ലിഷേ മാത്രമായി കാണുന്നവര്‍ക്കും പടം എത്രത്തോളം പിടിക്കും എന്നുള്ളത് അനുസരിച്ചിരിക്കും ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയം.
Story by