അന്വേഷണത്തോട് എസ്എൻഡിപി നിസഹകരിച്ചെന്ന് രേഖകൾ: വെള്ളാപ്പള്ളിയ്ക്കെതിരെ ജപ്തി ആരംഭിച്ചത് എല്ലാ ശ്രമവും വിഫലമായപ്പോൾ

പരിശോധനയ്ക്ക് എസ്എൻഡിപി യോഗം വിസമ്മതിച്ചുവെന്നാണ് കൊല്ലം ജില്ലാ മാനേജർ റിപ്പോർട്ടു ചെയ്തത്. വായ്പാ വിതരണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടു കണ്ടെത്തിയെന്നും കത്തിലുണ്ട്. മൈക്രോ ക്രെഡിറ്റ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് പണം ദുരുപയോഗത്തിന് കുറ്റം ചുമത്തുകയും മുഴുവൻ വായ്പാത്തുകയും തിരിച്ചടപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

അന്വേഷണത്തോട് എസ്എൻഡിപി നിസഹകരിച്ചെന്ന് രേഖകൾ: വെള്ളാപ്പള്ളിയ്ക്കെതിരെ ജപ്തി ആരംഭിച്ചത് എല്ലാ ശ്രമവും വിഫലമായപ്പോൾ

പിന്നോക്ക വികസന കോർപറേഷൻ അനുവദിച്ച വായ്പ, വിതരണം ചെയ്തതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തോട്, എസ്എൻഡിപി യോഗം നിസഹകരിച്ചുവെന്ന് രേഖകൾ. പ്രശ്നം പരിഹരിക്കാൻ എല്ലാ അവസരവും നൽകിയ ശേഷമാണ്, 2016 ജനുവരിയിൽ കോർപറേഷൻ വെള്ളാപ്പള്ളിയ്ക്കെതിരെ ജപ്തി നടപടി ആരംഭിച്ചത്.

[caption id="attachment_30592" align="aligncenter" width="640"] 2015 മാർച്ച് 24ന് കൊല്ലം ജില്ലാ മാനേജർ അയച്ച കത്ത്[/caption]

ആദ്യം നൽകിയ ലിസ്റ്റ് പ്രകാരമല്ല വായ്പ വിനിയോഗിച്ചത് എന്ന പരാതിയെത്തുടർന്നാണ് ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾ മുഖേന അന്വേഷണം നടത്താൻ പിന്നോക്ക വികസന കോർപറേഷൻ തീരുമാനിച്ചത്. കൊല്ലം ജില്ലാ മാനേജർക്കായിരുന്നു അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. കൊല്ലം ജില്ലാ ഓഫീസ് മുഖേനയായിരുന്നു അഞ്ചുകോടി രൂപ എസ്എൻഡിപി യോഗത്തിന് അനുവദിച്ചത്.


അപേക്ഷയോടൊപ്പം സമർപ്പിച്ച പട്ടികയിലുളള സംഘങ്ങൾക്കല്ല, വായ്പ വിതരണം ചെയ്തത് എന്ന് കോർപറേഷൻ ജില്ലാ ഓഫീസുകൾ ഹെഡ് ഓഫീസിനു റിപ്പോർട്ടു നൽകി. ഇതേ തുടർന്നാണ് എസ്എൻഡിപി യോഗത്തിന്റെ ഇതുസംബന്ധിച്ച അക്കൌണ്ടു ബുക്ക് പരിശോധിച്ചു റിപ്പോർട്ടു നൽകാൻ 2015 മാർച്ച് 24ന് കൊല്ലം ജില്ലാ മാനേജർക്ക് ഹെഡ് ഓഫീസ് നിർദ്ദേശം നൽകിയത്. വായ്പാത്തുകയായ അഞ്ചുകോടി രൂപ ഏതൊക്കെ സ്വയംസഹായസംഘങ്ങൾക്കു വിതരണം ചെയ്തു, അനുവദിച്ച തുക പൂർണമായും വിതരണം ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിക്കാനും ഈ കത്തിൽ നിർദ്ദേശിച്ചിരുന്നു.

ഈ പരിശോധനയ്ക്ക് എസ്എൻഡിപി യോഗം വിസമ്മതിച്ചുവെന്നാണ് കൊല്ലം ജില്ലാ മാനേജർ റിപ്പോർട്ടു ചെയ്തത്. വായ്പാ വിതരണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടു കണ്ടെത്തിയെന്നും കത്തിലുണ്ട്. മൈക്രോ ക്രെഡിറ്റ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് പണം ദുരുപയോഗത്തിന് കുറ്റം ചുമത്തുകയും മുഴുവൻ വായ്പാത്തുകയും തിരിച്ചടപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

[caption id="attachment_30593" align="aligncenter" width="640"]
2015 മെയ് 27നു നടന്ന കോർപറേഷൻ ബോർഡ് മീറ്റിംഗ് മിനിട്സിൽ നിന്ന്[/caption]

എന്നാൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്ത 2015 മെയ് 27ലെ ബോർഡ് മീറ്റിംഗ്, വായ്പാ തുക വിനിയോഗിച്ചതിന്റെ പട്ടിക നിർദ്ദിഷ്ട മാതൃകയിൽ നൽകാൻ എസ്എൻഡിപി യൂണിയന് ഒരു അവസരം കൂടി നൽകുകയാണ് ചെയ്തത്. എന്നാൽ ഈ നിബന്ധനയും പാലിക്കപ്പെട്ടില്ല. തുടർന്ന്, വായ്പാത്തുക 12 ശതമാനം പിഴപ്പലിശയോടെ തിരിച്ചടയ്ക്കാൻ കോർപറേഷൻ ആവശ്യപ്പെട്ടു. ഇതിനും തയ്യാറാകാതെ വന്നതിനെത്തുടർന്നാണ് വെള്ളാപ്പള്ളി നടേശനെതിരെ കോർപറേഷൻ ജപ്തി നടപടി ആരംഭിച്ചത്.

Read More >>