എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ നല്‍കുന്നതിനായി വന്‍ തുക കോഴവാങ്ങി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തന്‍

എസ്എന്‍ഡിപി യോഗം വാമനപുരം യൂണീറ്റ് ഓഫീസിലെത്തി സെക്രട്ടറി ഡി പ്രേംരാജിനെ കണ്ട് കോഴ കൈമാറുകയായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉറ്റഅനുയായി കൂടിയാണ് പ്രേംരാജ്. ജില്ലയിലെ എസ്എന്‍ഡിപി യുടെ പ്രധാനപ്പെട്ട യൂണിയന്‍ കൂടിയായ വാമനപുരം യൂണിയനെതിരെ മുമ്പ് മൈക്രഫിനാന്‍സിന്റെ പേരില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് കേസെടുത്തിരുന്നു.

എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ നല്‍കുന്നതിനായി വന്‍ തുക കോഴവാങ്ങി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തന്‍

എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ നല്‍കുന്നതിനായി വന്‍ തുക കോഴവാങ്ങി എസ്എന്‍ഡിപി യോഗം നേതാക്കള്‍. പ്ലസ് ടുവിന് 80 ശതമാനം മാര്‍ക്ക് നേടിയ കുട്ടിക്ക് സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നതിനായി കോളേജിനെ സമീപീച്ചവരോടാണ് പ്രിന്‍സിപ്പല്‍ കോഴ ആവശ്യപ്പെട്ടത്. തുക എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിക്ക് കൈമാറാനാണ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചതും.

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നടന്ന സംഭവം ഒളിക്യാമറ ഓപ്പറേഷനലൂടെ മീഡിയ വണ്‍ ചാനലാണ് പുറത്തു വിട്ടത്. എസ്എന്‍ഡിപി യോഗം വാമനപുരം യൂണീറ്റ് ഓഫീസിലെത്തി സെക്രട്ടറി ഡി പ്രേംരാജിനെ കണ്ട് കോഴ കൈമാറുകയായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉറ്റഅനുയായി കൂടിയാണ് പ്രേംരാജ്. ജില്ലയിലെ എസ്എന്‍ഡിപി യുടെ പ്രധാനപ്പെട്ട യൂണിയന്‍ കൂടിയായ വാമനപുരം യൂണിയനെതിരെ മുമ്പ് മൈക്രഫിനാന്‍സിന്റെ പേരില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് കേസെടുത്തിരുന്നു.


പ്ലസ് ടുവിന് നല്ല മാര്‍ക്ക് നേടിയ കുട്ടിക്കാണ് ബികോം സീറ്റിന് യോഗ നേതൃത്വം 40,000 രൂപ ആവശ്യപ്പെട്ടത്. റെഗുലര്‍ ബികോമിന് ഒന്നേകാല്‍ ലക്ഷവും. വാമനപുരം ഓഫീസിലെത്തി പ്രേംരാജിനെ കണ്ട് അഡ്വാന്‍സ് തുക കൈമാറി സീറ്റ് ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. പ്രേംരാജിന്റെ കൈയില്‍ നിന്നും യുണീറ്റിന്റെ ലെറ്റര്‍പാഡിലുള്ള കത്ത് കോളേജില്‍ ഹാജരാക്കിയപ്പോള്‍ കുട്ടിക്ക് സീറ്റ് കിട്ടാന്‍ പ്രയാസമുണ്ടായില്ലെന്നും ചാനല്‍ വെളിപ്പെടുത്തുന്നു.

മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ കുടുങ്ങിയിരിക്കുന്ന എസ്എന്‍ഡിപി യോഗത്തിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മുന്‍ വാമനപുരം താലൂക്ക് യൂണിയന്‍ ഭാരവാഹിയും വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനുമായിരുന്ന കിളിമാനൂര്‍ ചന്ദ്രബാബു വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ കീഴില്‍ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതികളുടെ ചെറിയൊരു ഭാഗം മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള 13 കോളേജുകളിലും സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്എന്‍ഡിപി യോഗത്തിന്റെ കോളേജുകളിലും അഡ്മിഷന്റെ പേരില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. ഓരോ അധ്യായന വര്‍ഷവും എല്ലാ യൂണിയനുകള്‍ക്കും വെള്ളാപ്പള്ളി നിശ്ചിത ടാര്‍ജറ്റ് നിശ്ചയിക്കും. അതിനനുസരിച്ച് അവര്‍ അഡ്മിഷന്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ തുക ഇത്തരത്തില്‍ എത്തിക്കുന്നവര്‍ വെള്ളാപ്പള്ളിയുടെ ഗുഡ്ബുക്കില്‍ ഇടം നേടുമെന്നും ചന്ദ്രബാബു പറഞ്ഞു. ഓരോവര്‍ഷവും 30 കോടിയില്‍ കുറയാത്ത തുകയാണ് വെള്ളാപ്പള്ളി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴി നേടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഈ തുകകള്‍ നേരെ വെള്ളാപ്പള്ളിയുടെ വീട്ടിലേക്കാണ് പോകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യത്തിന് അത് ചെലവാക്കാറില്ല. വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി 18 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് താന്‍. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും എനിക്ക് അറിവുള്ളതാണ്.- ചന്ദ്രബാബു വെളിപ്പെടുത്തി. സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

https://www.youtube.com/watch?time_continue=78&v=NVjkBJZM1Hc

Read More >>