കെഎസ്ആര്‍ടിസിയില്‍ ഇനി കാര്‍ഡ്‌ ഉരച്ച് യാത്ര ചെയ്യാം

ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് കെഎസ്ആര്‍ടിസി ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

കെഎസ്ആര്‍ടിസിയില്‍ ഇനി കാര്‍ഡ്‌ ഉരച്ച് യാത്ര ചെയ്യാം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കയറിയ ശേഷം പോക്കറ്റില്‍ ചില്ലറ തപ്പുന്ന ഏര്‍പ്പാടിന് അവസാനമാകുന്നു. താമസിയാതെ കെഎസ്ആര്‍ടിസി അവതരിപിക്കുന്ന 'സ്മാര്‍ട്ട്‌ കാര്‍ഡ്‌' ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ്എടുക്കാന്‍ സാധിക്കും.

ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് കെഎസ്ആര്‍ടിസി ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.  മുന്‍കൂര്‍ പണമടച്ച കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. കെല്‍ട്രോണിനാണ് സ്മാര്‍ട്ട് കാര്‍ഡ്‌ സംവിധാനമൊരുക്കാനുള്ള ചുമതല .


പത്തുരൂപ നല്‍കിയാല്‍ ലഭിക്കുന്ന കാര്‍ഡില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണം നല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനാകും. ബസില്‍ക്കയറി കാര്‍ഡ് കണ്ടക്ടറുടെ കൈവശം നല്‍കണം. കണ്ടക്ടര്‍ ടിക്കറ്റ് മെഷീനില്‍ ഈ കാര്‍ഡ്‌ ഉരയ്ക്കുന്നതോടെ ടിക്കറ്റ് തുക കോര്‍പറേഷന് ലഭിക്കും.

ഈ കാര്‍ഡ്‌ ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകള്‍ മുതല്‍ സ്‌കാനിയ വരെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനാകും.

Read More >>