കുറ്റിപ്പുറത്ത് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് കോളറ: മൂന്നാളുടെ നില ഗുരുതരം

തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശികളാണ് കോളറ ബാധിച്ച മറ്റു രണ്ടു പേര്‍. ഇവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുറ്റിപ്പുറം സ്വദേശിയായ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ഇയാള്‍ക്ക് കോളറയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കുറ്റിപ്പുറത്ത് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് കോളറ: മൂന്നാളുടെ നില ഗുരുതരം

മലപ്പുറം: കുറ്റിപ്പുറത്ത് ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് കോളറ. ഇതില്‍ നാലു പേര്‍ കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലുള്ളവരാണ്  . ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്.

തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശികളാണ് കോളറ ബാധിച്ച മറ്റു രണ്ടു പേര്‍. ഇവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുറ്റിപ്പുറം സ്വദേശിയായ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ഇയാള്‍ക്ക് കോളറയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ച്ചയാണ് ഇവര്‍ കുറ്റിപ്പുറത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്. തിങ്കളാഴ്ച്ചയാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്. എന്നാല്‍  ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതാണോ രോഗകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹോട്ടലിലെ കുടിവെള്ള സാമ്പിള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Read More >>