കുടുംബശ്രീക്കാരുടെ ഫോട്ടോയും വ്യാജ ഒപ്പും ഉപയോഗിച്ചും മൈക്രോ ഫിനാൻസ് തട്ടിപ്പ്: കടക്കെണിയിലായത് ഒന്നുമറിയാത്ത പാവങ്ങൾ

കുടുംബശ്രീ പ്രവർത്തകരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് വയനാട്ടിൽ എസ്എൻഡിപി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയസംഘം മൈക്രോ ഫിനാൻസ് വായ്പയിൽ തട്ടിപ്പുനടത്തിയത്. രണ്ടുലക്ഷം രൂപവരെ ഓരോ എസ്എച്ച്ജിയുടെയും പേരിൽ വായ്പയെടുത്തെങ്കിലും ഒരുലക്ഷം മുതൽ ഒന്നരലക്ഷം വരെ രൂപ മാത്രമാണു പലർക്കും ലഭിച്ചത്. അമ്പതിനായിരത്തിൽ കുറവു ലഭിച്ച സംഘങ്ങളുമുണ്ട്.

കുടുംബശ്രീക്കാരുടെ ഫോട്ടോയും വ്യാജ ഒപ്പും ഉപയോഗിച്ചും മൈക്രോ ഫിനാൻസ് തട്ടിപ്പ്: കടക്കെണിയിലായത് ഒന്നുമറിയാത്ത പാവങ്ങൾ

വയനാട്ടിൽ എസ്എൻഡിപി സ്വാശ്രയസംഘം രണ്ടുലക്ഷം രൂപയുടെ വായ്പാത്തട്ടിപ്പു നടത്താൻ ഉപയോഗിച്ചത് കുടുംബശ്രീ പ്രവർത്തകരുടെ ഫോട്ടോയും വ്യാജ ഒപ്പും. പിന്നോക്ക വികസന കോർപറേഷന്റെ മീനങ്ങാടി ഓഫീസിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പുൽപ്പള്ളിയിലെ വീട്ടിമൂല തപസ്യ കുടുംബശ്രീ പ്രവർത്തകർ വായ്പയുടെ വിവരം അറിഞ്ഞത്.

ഇതേത്തുടർന്ന് വ്യാജരേഖ ചമച്ച് തങ്ങളെ വായ്പാത്തട്ടിപ്പിന് ഇരയാക്കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ കോർപറേഷൻ എംഡിയ്ക്ക് പരാതി നൽകി.


[caption id="attachment_30411" align="aligncenter" width="640"]gurujyothi self help group ഗുരുജ്യോതി സ്വാശ്രയ സ്വയംസഹായ സംഘം തപസ്യ കുടുംബശ്രീ അംഗങ്ങളുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചു വായ്പ തരപ്പെടുത്തിയതിനെ കുറിച്ചുള്ള പരാതി[/caption]

തൃക്കരിപ്പൂർ ചെറുകാനം ശ്രീനാരായണ സ്വയംസഹായ ഗ്രൂപ്പിന്റെ കൺവീനർ വനജാ ബാലകൃഷ്ണനും വായ്പാത്തട്ടിപ്പിന് ഇരയായ വിവരം കോർപറേഷനെ അറിയിച്ചിരുന്നു. തങ്ങളുടെ സംഘത്തിൽപ്പെട്ട 14 പേരിൽ ആർക്കും ഈ വായ്പ ലഭിച്ചിട്ടില്ലെന്നും അവർ കോർപറേഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

എസ്എച്ച്ജിയുടെ പേരിൽ വായ്പ കൈപ്പറ്റിയത് ഉദിനൂർ സുകുമാരൻ എന്ന എസ്എൻഡിപിയുടെ ശാഖാ ഭാരവാഹിയാണെന്നും അവർ പറയുന്നു. ഈ വായ്പയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ധനലക്ഷ്മി ബാങ്ക് ചീമേനി ശാഖയിൽ നിന്ന് 12 ശതമാനം നിരക്കിലുളള വായ്പയാണ് ഈ സംഘത്തിനു കിട്ടിയത്. തട്ടിപ്പു നടത്തിയ ശാഖാ ഭാരവാഹിയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

[caption id="attachment_30407" align="aligncenter" width="640"]vayalvaram വയൽവാരം സ്വയംസഹായസംഘത്തിന്റെ പരാതി[/caption]

ഇതേ പരാതി തന്നെയാണ് തൃക്കരിപ്പൂർ വയൽവാരം സ്വയംസഹായ സംഘത്തിലെ ബിന്ദു കെവിയ്ക്കുമുള്ളത്. ഇവർക്കും ലഭിച്ചത് ധനലക്ഷ്മി ബാങ്കിലെ വായ്പയാണ്. പല ജില്ലകളിലും വായ്പാവിതരണം സംബന്ധിച്ച് അനേകം പരാതികൾ കോർപറേഷനു ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ വായ്പ കൈപ്പറ്റിയതായി രേഖയിലുണ്ടെങ്കിലും പല സംഘങ്ങളിലും യഥാർത്ഥത്തിൽ വിതരണം ചെയ്തത് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ്.

[caption id="attachment_30413" align="aligncenter" width="640"]chithralekha-microfinance പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്തതിൽ 48,000 രൂപയെ ലഭിച്ചുള്ളു എന്ന ശ്രീനാരായണ മൈക്രോ ഫിനാൻസ് കൺവീനർ ചിത്രലേഖയുടെ പരാതി[/caption]

250 സംഘങ്ങൾക്കും രണ്ടുലക്ഷം രൂപ വീതം നൽകുമെന്ന് ഉറപ്പു നൽകിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വായ്പാ അപേക്ഷ സമർപ്പിച്ചത്. ജില്ല തിരിച്ച് ഈ സംഘങ്ങളുടെ പേരുവിവരവും അപേക്ഷയ്ക്കൊപ്പം നൽകിയിരുന്നു.

Read More >>