ഷുക്കൂര്‍ വധം: കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം

കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാണിച്ചായിരുന്നു പി ജയരാജനും ടിവി രാജേഷും ഹര്‍ജി നല്‍കിയത്.

ഷുക്കൂര്‍ വധം: കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കേസ് ഡയറി ഹാജരക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം. പി ജയരാന്‍, ടിവി രാജേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാണിച്ചായിരുന്നു പി ജയരാജനും ടിവി രാജേഷും ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ഏപ്രിലിലാണ് ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. പി ജയരാജന്‍, ടിവി രാജേഷ് എന്നിവരെ പ്രതിചേര്‍ത്ത് സിബിഐ അന്വേഷണം തുടങ്ങുകയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.


2012 ഫെബ്രുവരി 20നാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷൂക്കൂര്‍ കൊല്ലപ്പെടുന്നത്. ഇതേ ദിവസം പട്ടുവം അരിയിലില്‍ പി ജയരാജനും ടിവി രാജേഷും ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തല്‍.

കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്. ഷുക്കൂറിന്റെ സുഹൃത്ത് സക്കരിയക്കും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കിഴക്കേവീട്ടില്‍ കെവി സുമേഷാണ് കേസിലെ ഒന്നാം പ്രതി. ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക് വൈസ് പ്രസിഡന്റ് പാറയില്‍ ഗണേശന്‍, ഡിവൈഎഫ്ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ്, മൊറാഴ തയ്യല്‍ ഹൗസില്‍ വിജേഷ് എന്ന ബാബൂട്ടി, മൊറാഴ പാന്തോട്ടം കെ പ്രകാശന്‍, അരിയില്‍ ധര്‍മ്മക്കിണറിന് സമീപത്തെ ഉമേശന്‍  എന്നിവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍. കേസില്‍ പി ജയരാജ് 32ാം പ്രതിയും ടി.വി. രാജേഷ 33ാം പ്രതിയുമാണ്.

Read More >>