ഷുക്കൂര്‍ വധം അട്ടിമറിക്കാന്‍ സിപിഐ(എം)-ലീഗ് രഹസ്യ ധാരണയെന്ന് കുമ്മനം; ആരോപണം ഫെയ്‌സ്ബുക്കിലൂടെ

കോഴിക്കോട് തൂണൂരിയില്‍ സിപിഐ(എം) പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ലീഗ് പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളേയും വെറുതെ വിടാന്‍ സാഹചര്യം ഒരുക്കിയതും ലീഗ്- സിപിഐ(എം) ബന്ധത്തിന്റെ ഫലമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഷുക്കൂര്‍ വധം അട്ടിമറിക്കാന്‍ സിപിഐ(എം)-ലീഗ് രഹസ്യ ധാരണയെന്ന് കുമ്മനം; ആരോപണം ഫെയ്‌സ്ബുക്കിലൂടെ

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ സിപിഐ(എം)-ബിജെപി രഹസ്യ ധാരണയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ ആരോപണം.

കേസിലെ പ്രതികളായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ രക്ഷിക്കാന്‍ രക്ഷിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം കൂട്ടു നില്‍ക്കുകയാണെന്ന് ഫെയ്‌സ്ബുക്കിലൂടെ കുമ്മനം ആരോപിച്ചു.

ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണം സത്യസന്ധമാകണമെങ്കില്‍ സിബിഐ തന്നെ അന്വേഷിക്കണമെന്ന് കോടതി കണ്ടെത്തിയിരുന്നെന്നും സിപിഐ(എം)-ലീഗ് രഹസ്യ ധാരണ ഷുക്കൂറിന്റെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണെന്നും പോസ്റ്റില്‍ പറയുന്നു.