വിയന്നയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു

എന്നാല്‍ സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും കവര്‍ച്ചാശ്രമത്തിനിടെ ആണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആള്‍ മുന്‍പ് പല കവര്‍ച്ചാ കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ച നടത്തുന്നതിനിടെ സ്ഥലതത്തെത്തിയ പൊലീസിന് നേരെ ആക്രമി വെടിവെക്കുകയായിരുന്നു.

വിയന്നയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ബില്ല സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്. പ്രാദേശിക സമയം വൈകീട്ട് ആറിനാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

എന്നാല്‍ സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും കവര്‍ച്ചാശ്രമത്തിനിടെ ആണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആള്‍ മുന്‍പ് പല കവര്‍ച്ചാ കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ച നടത്തുന്നതിനിടെ സ്ഥലതത്തെത്തിയ പൊലീസിന് നേരെ ആക്രമി വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് അക്രമി കൊലപ്പെട്ടത്. കൊല്ലപ്പെട്ട ആള്‍ ബോസ്‌നിയന്‍ പൗരനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലാം പൊലീസ് നിയന്ത്രണത്തിലാണ്.

Read More >>