ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഷാരുഖ് ഖാനും അക്ഷയ് കുമാറും

33 മില്ല്യന്‍ യു എസ് ഡോളര്‍ പ്രതിഫലം പറ്റുന്ന ഷാരുഖ് പട്ടികയില്‍ 85-ആം സ്ഥാനം നേടിയപ്പോള്‍ 31 മില്ല്യന്‍ യു എസ് ഡോളറുകളുമായി 94-ആം സ്ഥാനത്താണ് അക്ഷയ്കുമാര്‍ ഇടം പിടിച്ചത്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഷാരുഖ് ഖാനും അക്ഷയ് കുമാറും

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഷാരുഖ് ഖാനും. ഫോര്‍ബ്സ് മാസികയാണ് പ്രതിവര്‍ഷം ഈ പട്ടിക പുറത്തിറക്കുന്നത്.

33 മില്ല്യന്‍ യു എസ് ഡോളര്‍ പ്രതിഫലം പറ്റുന്ന ഷാരുഖ് പട്ടികയില്‍ 85-ആം സ്ഥാനം നേടിയപ്പോള്‍ 31 മില്ല്യന്‍ യു എസ് ഡോളറുകളുമായി 94-ആം സ്ഥാനത്താണ് അക്ഷയ്കുമാര്‍ ഇടം പിടിച്ചത്. അമേരിക്കന്‍ ഗായികയും നടിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 170  മില്യന്‍ ഡോളറുകള്‍ ആണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പ്രതിഫലം. ഗായകന്‍ ജസ്റ്റിന്‍ ബീബര്‍, നടന്‍ ടോം ക്രൂയിസ്, ഫുട്ബോള്‍ താരം റൊണാള്‍ഡോ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍.