ബലാല്‍സംഗ പരാമര്‍ശം ; സല്‍മാന്‍ ഖാനെ പിന്തുണക്കാന്‍ ഇല്ലെന്നു ഷാരുഖ്

"സല്‍മാന്‍ എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള അവകാശം സല്മാന് മാത്രമാണ്. അദ്ദേഹത്തിന്റെ പക്ഷം ചേരാനോ എതിര്‍ക്കാനോ ഞാന്‍ യോഗ്യനല്ല"

ബലാല്‍സംഗ പരാമര്‍ശം ; സല്‍മാന്‍ ഖാനെ പിന്തുണക്കാന്‍ ഇല്ലെന്നു ഷാരുഖ്

ബലാല്‍സംഗ പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാനെ പിന്തുണക്കാനോ വിമര്‍ശിക്കാനോ ഒരുക്കമല്ലെന്ന് ഷാരുഖ് ഖാന്‍. 'സുല്‍ത്താന്‍'ന്‍റെ പ്രൊമോഷന്‍ വേളയില്‍ ചിത്രീകരണ സമയത്തെ ജോലിഭാരത്തെ ബലാല്‍സംഗം ചെയ്ത വനിതയുടെ മാനസികാവസ്ഥയോട് സല്‍മാന്‍ ഖാന്‍ ഉപമിച്ചത് രാജ്യമൊട്ടാകെ വിവാദങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഈ വിഷയത്തില്‍ സല്‍മാനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും സംഘടനകളും രംഗത്ത്‌ വന്നിരുന്നു.

പക്ഷെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നാണ് ഷാരുഖിന്റെ പക്ഷം. ഇതുപോലെ താന്‍ പറഞ്ഞ പല അഭിപ്രായങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങളും പ്രതികരണങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മറ്റൊരാളുടെ പരാമര്‍ശങ്ങളെ തെറ്റെന്നോ ശരിഎന്നോ അടിവരയിട്ടു പറയാന്‍ തനിക്കു അര്‍ഹതയില്ലെന്നുമാണ് ഒരു പ്രമുഖ മാദ്ധ്യമത്തോട് വിഷയത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ ഷാരുഖ് നല്‍കിയ മറുപടി.സല്‍മാന്‍ എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള അവകാശം സല്മാന് മാത്രമാണെന്നും അദ്ദേഹത്തിന്റെ പക്ഷം ചേരാനോ എതിര്‍ക്കാനോ താന്‍ ആളല്ലെന്നും ഷാരുഖ് കൂട്ടിച്ചേര്‍ത്തു.