എസ്എഫ്‌ഐയുടെ 'പടച്ചോന്റെ ചിത്രം വര' ഇന്ന്

യുവ എഴുത്തുകാരൻ ജിംഷാറിന് എതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എറണാകുളം ലോ കോളേജിൽ എസ്എഫ്‌ഐ ഇന്ന് പടച്ചോന്റെ ചിത്രം വരയ്ക്കുന്നു.

എസ്എഫ്‌ഐയുടെ

യുവ എഴുത്തുകാരൻ ജിംഷാറിന് എതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എറണാകുളം ലോ കോളേജിൽ എസ്എഫ്‌ഐ ഇന്ന് പടച്ചോന്റെ ചിത്രം വരയ്ക്കുന്നു.

എസ്എഫ്‌ഐ ലോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ നടക്കുമെന്ന് എസ്എഫ്‌ഐ പ്രവർത്തകൻ അറിയിച്ചു. ലോ കോളേജിലെ വിദ്യാർത്ഥികൾ മാത്രമായിരിക്കും പടച്ചോന്റെ ചിത്രവര പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയെന്നും വിദ്യാർത്ഥി പ്രതിനിധി അറിയിച്ചു.

പടച്ചോന്റെ ചിത്രപ്രദർശനം എന്ന പുസ്തകത്തിന്റെ പേരിലാണ് എഴുത്തുകാരൻ ജിംഷാറിനെ ഏതാനം പേർ ചേർന്ന് കഴിഞ്ഞ ദിവസം ആക്രമിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിംഷാർ ഇപ്പോൾ കൂറ്റനാട് മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്.


കൂറ്റനാട് ബസ് കാത്തു നിൽക്കുമ്പോൾ ഒരാൾ വന്ന് പരിചയപൂർവ്വം സംസാരിക്കുകയായിരുന്നു. സംസാരം തുടരുന്നതിനിടയിൽ മറ്റ് മൂന്നു പേർകൂടി എത്തുകയും ജിംഷാറിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ചായിരുന്നു ആക്രമണം.

ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഉണ്ടായിരിക്കുന്നത്. ജിംഷാറിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇന്നലെ വൈകീട്ട് ആറ് മണിക്ക് കൂറ്റനാട് സെന്ററിലാണ് പ്രതിഷേധ സംഗമം നടത്തിയത്.

Story by
Read More >>