'കന്യകയായ സുന്ദരി വില്‍പ്പനയ്ക്ക്'എന്ന പരസ്യം നല്‍കി ഐ.എസിന്‍റെ ഓണ്‍ലൈന്‍ പെണ്‍വ്യാപാരം

പൂച്ച കുട്ടികളെയും, അപകടകരമായ ആയുധങ്ങളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതിനൊപ്പമാണ് പെൺകുട്ടികളെയും വിൽപനയ്ക്ക് വച്ചിരിക്കുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്

അറബിയിൽ എഴുതിയിരുന്ന ആ പരസ്യത്തിന് ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുള്ള വാചകങ്ങളുണ്ടായിരുന്നു." സുന്ദരി, കന്യക, 12 വയസ്സ്.. അവളുടെ വിലയിപ്പോൾ 12,500 ഡോളറിൽ എത്തി നിൽക്കുന്നു. വൈകാതെ കച്ചവടം നടക്കും"

ടെലിഗ്രാം ആപ്പിൽ പ്രത്യക്ഷപ്പെട്ട ഈ പരസ്യം നൽകിയിരിക്കുന്നത് ഇസ് ലാമിക്ക് സ്റ്റേറ്റാണ്. പെൺകുട്ടികലെ പരസ്യമായ ലേലം വിളിയിലൂടെ വിൽക്കുന്നു എന്ന വാർത്തകൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിലൂടെയുള്ള പെൺ വ്യാപാരം ഐ.എസ് നടത്തുന്നത് ശ്രദ്ധപ്പെടുന്നതിപ്പോളാണെന്നു മാത്രം. പരസ്യമായ ലേലം വി

ളി നടത്തിയുള്ള വ്യാപാരത്തിൽ പുറത്തു നിന്നുള്ള സന്നദ്ധ സംഘടനകൾ ഇടപ്പെട്ടു പെൺകുട്ടികളെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനും, കച്ചവടത്തിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തമുണ്ടാകുവാനുമാണ് ഐ.എസ് ഓൺലൈൻ പെൺ വ്യാപാരത്തിലേക്ക് കടന്നതെന്നു വിലയിരുത്തപ്പെടുന്നു.


പൂച്ച കുട്ടികളെയും, അപകടകരമായ ആയുധങ്ങളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതിനൊപ്പമാണ് പെൺകുട്ടികളെയും വിൽപനയ്ക്ക് വച്ചിരിക്കുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. 3000 ത്തോളം ലൈംഗീക അടിമകൾ ഐ.എസിന്റെ തടവിലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം ഉടമയുടെ പേരും, നിശ്ചയിച്ചിരിക്കുന്ന വിലയും, മറ്റ് ശാരീരിക മേന്മകളും പരസ്യത്തിൽ വിവരിക്കുന്നു. ഓരോ പെൺകുട്ടിയെയും ഒരോ ഉടമയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ അവർക്ക് രക്ഷപ്പെടാനുള്ള സാധ്യതകളും കുറവാണെന്നു ഐ.എസ് കരുതുന്നു. സ്മാർട്ട് ഫോണുകളിലൂടെയുള്ള പെൺവ്യാപാരം തീവ്രവാദി പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിനാണ് എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.