ഗർഭധാരണം ജീവിതത്തിന്റെ കടിഞ്ഞാണല്ല: റീക്കോ വിമൺസ് ഓപ്പണിൽ 7 മാസം ഗർഭിണിയുടെ തിളങ്ങുന്ന പ്രകടനം

റീക്കോ വിമൺസ് ഓപ്പണിന്റെ ആദ്യത്തെ റൗണ്ടിൽ പങ്കെടുക്കുവാനാണ് ലിസ പതിവ് ഉര്‍ജ്ജസ്വലതയോടെയാണ് എത്തിയത്.

ഗർഭധാരണം ജീവിതത്തിന്റെ കടിഞ്ഞാണല്ല: റീക്കോ വിമൺസ് ഓപ്പണിൽ 7 മാസം ഗർഭിണിയുടെ തിളങ്ങുന്ന പ്രകടനം

ഇഷ്ടങ്ങളെ പണയം വയ്ക്കുന്ന ഒരു ശാരീരികാവസ്ഥയല്ല ഗർഭധാരണം, കുറഞ്ഞ പക്ഷം ബ്രിട്ടീഷ് വനിതയായ ലിസ് യംഗിനു അങ്ങനെയല്ല. 33 വയസ്സുകാരിയായ ലിസ ഏഴു മാസം ഗർഭിണിയാണ്, പക്ഷെ റീക്കോ വിമൻസ് ഓപ്പൺ ഗോൾഫ് മത്സരത്തിൽ പങ്കെടുക്കാതിരിക്കാൻ അതൊരു കാരണമായി ലിസയ്ക്കും ഭർത്താവ് ജോനാഥാനും തോന്നിയില്ല. അങ്ങനെയാണ് അവർ റീക്കോ വിമൺസ് ഓപ്പണിന്റെ ആദ്യത്തെ റൗണ്ടിൽ പങ്കെടുക്കുവാനവർ എത്തിയത്.

ലിസയുടെ സഹായിയായി (കാഡി) കളിക്കളത്തില്‍ ഉണ്ടായിരുന്നത് ഭർത്താവ് ജോനാഥാൻ തന്നെയായിരുന്നു. ലിസയുടെ പ്രകടനം ലോക മാധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തു.


ഗർഭധാരണക്കാലത്തെ കുറിച്ച് യുവതികൾക്കുള്ള ആശങ്ക അകറ്റാൻ തന്റെ ഈ പ്രവൃത്തി പ്രചോദനകരമാകും എന്നു ലിസ കരുതുന്നു.

ലിസയ്ക്ക്  ഇനി ഈ വർഷം ഗോള്‍ഫ് മത്സരങ്ങളുണ്ടാവില്ല. പ്രസവത്തിനു ശേഷം മാതൃത്വത്തിന്റെ അഭിമാനത്തോടെ 2017ൽ നടക്കുന്ന യൂറോപ്യൻ ടൂർ മറ്റേർണിറ്റി കാറ്റഗറി മത്സരത്തിൽ പങ്കെടുക്കണം എന്നാണ് ലിസ കരുതുന്നത്.
Read More >>