പണ്ട് സെന്‍കുമാറിനെ നമ്പിയ നായനാര്‍ക്കു കിട്ടിയത് സുപ്രിംകോടതിയുടെ പൊള്ളുന്ന വിമര്‍ശനം: മുന്‍ഡിജിപി ചരിത്രം മറന്നുപോകരുത്

സിബിഐ തള്ളിക്കളഞ്ഞ ചാരക്കേസിനെ ഉപജാപത്തിലൂടെ ജീവന്‍ വെപ്പിക്കാന്‍ നടത്തിയ ശ്രമത്തിനു സുപ്രിംകോടതി കര്‍ക്കശമായി തടയിട്ടു. ഇരുപതു വര്‍ഷം മുമ്പ് അത്തരമൊരു ഉപജാപത്തിന് ഇറങ്ങിത്തിരിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്, പ്രധാനപ്പെട്ട കേസുകളില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട് ഡിജിപിയുടെ തൊപ്പിയഴിച്ചത്.

പണ്ട് സെന്‍കുമാറിനെ നമ്പിയ നായനാര്‍ക്കു കിട്ടിയത് സുപ്രിംകോടതിയുടെ പൊള്ളുന്ന വിമര്‍ശനം: മുന്‍ഡിജിപി ചരിത്രം മറന്നുപോകരുത്

"മേൽപ്പറഞ്ഞ വസ്തുതകളും സാഹചര്യവും പരിഗണിക്കുമ്പോൾ തർക്കവിഷയമായ വിജ്ഞാപനം നിയമവാഴ്ചയ്ക്കു വിധേയമായ ഉത്തരവാദിത്വപ്പെട്ട ഭരണകൂടത്തിന്റെ അറിയപ്പെടുന്ന മാതൃകകളോട് ഒരുതരത്തിലും ഒത്തുപോകുന്നതല്ലെന്ന് പറയാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്. ഇത് സംശയലേശമന്യേ ഉത്കണ്ഠയും കടുത്ത ഭീതിയും ഉയർത്തുന്ന വിഷയമാണ്. ഞങ്ങൾ കൂടുതലൊന്നും പറയുന്നില്ല".

[caption id="attachment_30032" align="alignleft" width="350"]സെൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ച സർക്കാർ വിജ്ഞാപനം റദ്ദാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ നിന്ന് സെൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ച സർക്കാർ വിജ്ഞാപനം റദ്ദാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ നിന്ന്[/caption]


വാദികള്‍ക്ക് ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവടക്കം വിധിച്ചുകൊണ്ട് സുപ്രിംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എം കെ മുഖര്‍ജി 1998 ഏപ്രില്‍ 29ന് പുറപ്പെടുവിച്ച വിധി ന്യായത്തിലെ ഈ പൊള്ളുന്ന വിമര്‍ശനം ഏറ്റു വാങ്ങിയത് 1996ലെ നായനാര്‍ സര്‍ക്കാര്‍. ചോദ്യം ചെയ്യപ്പെട്ടത്, ചാരക്കേസില്‍ സിബിഐ റിപ്പോര്‍ട്ടു മറികടക്കാന്‍ സെന്‍കുമാറിന്റെ നേതൃത്വത്തില്‍ തട്ടിക്കൂട്ടിയ അന്വേഷണ സംഘത്തെ നിയമിച്ച വിജ്ഞാപനം.

1996 ഏപ്രില്‍ 16നായിരുന്നു എറണാകുളം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റു കോടതിയില്‍ സിബിഐ അന്തിമറിപ്പോര്‍ട്ടു നല്‍കിയത്. ശൂന്യതയില്‍ നിന്ന് ചാരക്കേസു മെനഞ്ഞവരുടെ ചങ്കു പിളര്‍ക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെല്ലാം വിട്ടയയ്ക്കപ്പെട്ടതോടെ കേസു മെനഞ്ഞ സംഘത്തിന് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു.

തൊട്ടടുത്ത മാസം ഇ കെ നായനാര്‍ മന്ത്രിസഭ അധികാരമേറ്റു. കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. അത്യുന്നതരായ പോലീസുദ്യോഗസ്ഥരുടെ വാക്കു വിശ്വസിച്ച് സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചു സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണറായിരുന്ന ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ക്രൈം എഡിജിപി സി എ ചാലിയ്ക്കായിരുന്നു മേൽനോട്ട ചുമതല. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസിന്റെ അനുചരവൃന്ദത്തിലെ പ്രധാനി എന്ന നിലയിലായിരുന്നത്രേ സെന്‍കുമാര്‍ ഈ സംഘത്തിലെത്തിയത്.

[caption id="attachment_30033" align="aligncenter" width="640"]ഐഎസ്ആർഒ ചാരക്കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഐഎസ്ആർഒ ചാരക്കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം[/caption]

പൂമാല കൈയില്‍ കിട്ടിയതോടെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 246/94 അന്വേഷിക്കാന്‍ സെന്‍കുമാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. തുടരന്വേഷണത്തിന് അനുമതി തേടി വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജിയും നല്‍കി. സിബിഐ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ തെറ്റാണെന്നു തെളിയിക്കാനുളള വിശ്വസനീയ വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു സെന്‍കുമാര്‍ അന്ന് കോടതിയെ ബോധിപ്പിച്ച ന്യായം. അതു വിശ്വസിച്ച മജിസ്ട്രേറ്റു കോടതി തുടരന്വേഷണത്തിനുളള അനുമതിയും നല്‍കി.

[caption id="attachment_30034" align="aligncenter" width="640"]
കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്ന അവകാശവാദം സെൻകുമാർ നിരത്തിയെന്ന് എടുത്തുപറയുന്ന വിധിഭാഗം
കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്ന അവകാശവാദം സെൻകുമാർ നിരത്തിയെന്ന് എടുത്തുപറയുന്ന വിധിഭാഗം[/caption]

ഇതിനെതിരെ നടന്ന നിയമപോരാട്ടമാണ് സുപ്രിംകോടതിയുടെ മേല്‍പ്പറഞ്ഞ രൂക്ഷ വിമര്‍ശനത്തിന് വിധേയമായി അവസാനിച്ചത്. മറ്റൊരുതരത്തില്‍ പറ‍ഞ്ഞാല്‍, സിബിഐ തള്ളിക്കളഞ്ഞ ചാരക്കേസിനെ ഉപജാപത്തിലൂടെ ജീവന്‍ വെപ്പിക്കാന്‍ നടത്തിയ ശ്രമത്തിനു സുപ്രിംകോടതി കര്‍ക്കശമായി തടയിട്ടു. ഇരുപതു വര്‍ഷം മുമ്പ് അത്തരമൊരു ഉപജാപത്തിന് ഇറങ്ങിത്തിരിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്, പ്രധാനപ്പെട്ട കേസുകളില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട് ഡിജിപിയുടെ തൊപ്പിയഴിച്ചത്.