മുന്‍ പോലീസ് മേധാവി സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലാണ് ഹര്‍ജി ള്ളിയത്.

മുന്‍ പോലീസ് മേധാവി സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

തന്നെ പദവിയില്‍ നിന്നും നീക്കം ചെയ്തത് സംബന്ധിച്ച് മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലാണ് ഹര്‍ജി ള്ളിയത്. സെന്‍കുമാറിന്റെ ശമ്പള സ്‌കയിലില്‍ മാറ്റം വരുത്തരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശത്തിലുണ്ട്.

തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി അവിടെ ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ച ടെപടിക്കെതിരെയാണ് സെന്‍ കുമാര്‍ കേന്ദ്ര അഡ്മിനിസ്‌റ്റ്രേറ്റീവ് ട്രിബ്യൂണലിന് പരാതി നല്‍കിതെ്. പൊലീസ് മേധാവിസ്ഥാനത്തുനിന്ന് സെന്‍ കുമാറിനെ നീക്കം ചെയ്തത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തി കണക്കിലെടുത്താണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

അധികാര പരിധിയിലെ സേവനത്തില്‍ ജനങ്ങള്‍ക്ക് കടുത്ത അസംതൃപതിയുണ്ടായാല്‍ കേരള പൊലീസ് ആക്ട് 97(2) ചട്ടപ്രകാരം പൊലീസുദ്യോഗസ്ഥനെ മാറ്റാമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. സര്‍വീസ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് തന്റെ കാര്യത്തിലുണ്ടായതെന്നും അത് കോടതിയില്‍ ചോദ്യംചെയ്യുമെന്നും സെന്‍കുമാര്‍ നിലപാട് എടുത്തതോടെയാണ് സര്‍ക്കാരും മുന്‍ ഡിജിപിയും തമ്മില്‍ പോര്‍മുഖം തുറന്നത്.

Read More >>