തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

ബ്രിട്ടണിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കും തെരേസ മേ. മാർഗരറ്റ് താച്ചറിനു ശേഷം ബ്രിട്ടീഷ് പ്രധാന മന്ത്രി പദത്തിലെത്തുന്ന വനിതയെന്ന നിലയിൽ തെരേസ മേ ഏറ്റെടുക്കുന്ന പദവി ലോകരാജ്യങ്ങൾ സസൂക്ഷമം വീക്ഷിക്കുന്നു. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന പക്ഷക്കാരിയായിരുന്ന മേ, പക്ഷെ ജനവിധിയെ മാനിക്കുന്നുവെന്നും ബ്രെക്സിറ്റ് ജനഹിതം നടപ്പിലാക്കുവാൻ നേതൃത്വം നൽകുമെന്നും മാധ്യമങ്ങളോടു പറഞ്ഞു.

തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

തെരേസ മേ ബ്രിട്ടണിന്റെ അടുത്ത പ്രധാനമന്ത്രിയാകും. ഡേവിഡ് കാമറൂൺ മാധ്യമങ്ങളെ അറിയിച്ചതാണിത്. 'പ്രധാനമന്ത്രിയോടു ചോദിക്കാം" എന്ന പരിപാടിയിലെ അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് കാമറൂൺ ഇത് വ്യക്തമാക്കിയത്. ബ്രിട്ടീഷ് രാജ്ഞിയ്ക്ക് താൻ രാജിക്കത്ത് നൽകുമെന്നും കാമറൂൺ സൂചിപ്പിച്ചു. ബുധനാഴ്ചയായിരിക്കും മേ അധികാരമേൽക്കുക.

ബ്രെക്സിറ്റ് ജനഹിതത്തെ തുടർന്ന് അസ്വസ്ഥമായ ബ്രിട്ടണിലെ രാഷ്ട്രീയത്തിനു ഇനി ആശ്വാസം. കൺസർവേറ്റീവ് നേതൃത്വത്തിൽ നിന്നും പ്ര

ധാനമന്ത്രി പദത്തിലേക്ക് മത്സരിച്ചിരുന്ന ആൻഡ്രിയ ലെഡ്സം പിൻമാറിയതിനെ തുടർന്നാണ് തെരേസ മേ പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. ബ്രിട്ടണിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കും തെരേസ മേ. മാർഗരറ്റ് താച്ചറിനു ശേഷം ബ്രിട്ടീഷ് പ്രധാന മന്ത്രി പദത്തിലെത്തുന്ന വനിതയെന്ന നിലയിൽ തെരേസ മേ ഏറ്റെടുക്കുന്ന പദവി ലോകരാജ്യങ്ങൾ സസൂക്ഷമം വീക്ഷിക്കുന്നു. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന പക്ഷക്കാരിയായിരുന്ന മേ, പക്ഷെ ജനവിധിയെ മാനിക്കുന്നുവെന്നും ബ്രെക്സിറ്റ് ജനഹിതം നടപ്പിലാക്കുവാൻ നേതൃത്വം നൽകുമെന്നും മാധ്യമങ്ങളോടു പറഞ്ഞു.നമ്മൾ ഒരുമിച്ചു നിന്നു ബ്രിട്ടണിന്റെ ഉയർച്ച സാധ്യമാക്കും. ബ്രെക്സിറ്റ് എന്നാൽ ബ്രെക്സിറ്റാണ്.. നമ്മൾ അത് വിജയത്തിലെത്തിക്കും. തെരേസ മേ ഉറപ്പ് നൽകുന്നു.

1956 ൽ ജനിച്ച തെരേസയുടെ പിതാവൊരു പുരോഹിതനാണ്. ഒക്സ്ഫോർഡ് യൂണിവേർസിറ്റിയിൽ സഹപാഠിയായിരുന്ന ഫിലിപ്പിനെ വിവാഹം ചെയ്ത തെരേസ രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടുന്നത് 80കളിലായിരുന്നു. പ്രാദേശിക ഭരണകൂടത്തിലെ ഒരു അംഗമെന്ന നിലയിലായിരുന്നു രാഷ്ട്രീയത്തില്‍ വന്നത്. പിന്നീട് പ്രതിപക്ഷാംഗമായി പാർലമെന്റിലെത്തി. രാഷ്ട്രീയത്തിൽ സജീവമായ തെരേസ കൺസർവേറ്റീസ് പാർട്ടിയുടെ ആദ്യ വനിതാ അദ്ധ്യക്ഷയുമായി. 2010 ലെ തിരഞ്ഞെടുപ്പിനു ശേഷം ഡേവിഡ് കാമറൂൺ ഹോം സെക്രട്ടറിയായി തെരേസയെ നിയമിച്ചു.

വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് 59 വയസ്സുകാരിയായ തെരേസ മേ