വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പീഡനശ്രമം; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ വിദ്യാര്‍ത്ഥിനികളെ സ്പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു സ്‌കൂള്‍ ലൈബ്രറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളോട് കണ്ണടച്ച് ബെഞ്ചില്‍ കിടക്കാന്‍ ആവശ്യപ്പെടുകയും പീഡനശ്രമം നടത്തുകയുമായിരുന്നു.

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പീഡനശ്രമം; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

മാഹി: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മാഹിയിലെ പ്രമുഖ ഹൈസ്‌കൂളിലെ അധ്യാപകനായ പ്രേമനെ(54)യാണ് സി ഐ സെന്തില്‍കുമാറും സംഘവും അറസ്‌റ് ചെയ്തത്. ആറ് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ വിദ്യാര്‍ത്ഥിനികളെ സ്പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു സ്‌കൂള്‍ ലൈബ്രറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളോട് കണ്ണടച്ച് ബെഞ്ചില്‍ കിടക്കാന്‍ ആവശ്യപ്പെടുകയും പീഡനശ്രമം നടത്തുകയുമായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ ചെന്ന് രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയായിരുന്നു.

Read More >>