ഏഴ് മാസമായി ശമ്പളമില്ല ; സൗദി ഒഗര്‍ ജീവനക്കാര്‍ സമരത്തില്‍

മുടങ്ങിയ ശമ്പളം ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. നിരത്തിലിറങ്ങി പ്രതിഷേധിച്ച ജീവനക്കാരെ പോലീസ് ഇടപെട്ട് പിരിച്ചു വിട്ടു.

ഏഴ് മാസമായി ശമ്പളമില്ല ; സൗദി ഒഗര്‍ ജീവനക്കാര്‍ സമരത്തില്‍

ജിദ്ദ:  ഏഴ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് നൂറ് കണക്കിന് വരുന്ന സൗദി ഒഗര്‍ ജീവനക്കാര്‍ സമരത്തില്‍. മുടങ്ങിയ ശമ്പളം ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. നിരത്തിലിറങ്ങി പ്രതിഷേധിച്ച ജീവനക്കാരെ പോലീസ് ഇടപെട്ട് പിരിച്ചു വിട്ടു.

റോഡില്‍ തടസം സൃഷ്ടിച്ചതിനാലാണ് പോലീസ് ഇടപെട്ടതെന്ന് പോലീസ് വക്താവ് പറഞ്ഞു. ശമ്പളം മുടങ്ങിയത് തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വരുന്ന വിഷയമാണ്. ക്രമസമാധാനം പരിപാലിക്കുക മാത്രമാണ് പോലീസിന്റെ ജോലിയെന്നും വക്താവ് പറഞ്ഞു.

ശമ്പളം വൈകിയത് മൂലമാണ് ജീവനക്കാര്‍ പ്രതിഷേധിച്ചതെന്ന് തൊഴില്‍ മന്ത്രാലയം പ്രതികരിച്ചു. തൊഴില്‍ നിയമ പ്രകാരം കമ്പനിക്ക് എതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കമ്പനിക്ക് മേല്‍ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.