ഹാജിമാരുടെ സുരക്ഷയ്ക്കായി ഇ-ബ്രേസ്‌ലെറ്റുമായി സൗദി

ജിപിഎസ് കണക്ട് ചെയ്തിട്ടുള്ള ബ്രേസ്‌ലെറ്റില്‍ പ്രാര്‍ത്ഥനാ സമയങ്ങളും ഭാഷയറിയാത്തവര്‍ക്കായി ദ്വിഭാഷി സഹായിയും അടക്കമായിരിക്കും ബ്രേസ്‌ലെറ്റ് എത്തുക.

ഹാജിമാരുടെ സുരക്ഷയ്ക്കായി ഇ-ബ്രേസ്‌ലെറ്റുമായി സൗദി

ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി പുതിയ സംവിധാനമേര്‍പ്പെടുത്തി സൗദി അറേബ്യ. തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക് ഐഡിന്റിഫിക്കേഷന്‍ ബ്രേസ്‌ലെറ്റ്(കൈവള) ഏര്‍പ്പെടുത്താനാണ് പദ്ധതി.

തീര്‍ത്ഥാടകരുടെ വ്യക്തിപരമായ വിവരങ്ങളും ആരോഗ്യകാര്യങ്ങളും അടങ്ങിയ ചിപ്പായിരിക്കും നല്‍കുക. ഇതുവഴി തീര്‍ത്ഥാടനത്തിനെത്തുന്നവരെ തിരിച്ചറിയാനും അവശ്യഘട്ടങ്ങളില്‍ വേണ്ട സഹായങ്ങള്‍ നല്‍കാനും വളണ്ടിയര്‍മാര്‍ക്ക് സാധിക്കും.

ജിപിഎസ് കണക്ട് ചെയ്തിട്ടുള്ള ബ്രേസ്‌ലെറ്റില്‍ പ്രാര്‍ത്ഥനാ സമയങ്ങളും ഭാഷയറിയാത്തവര്‍ക്കായി ദ്വിഭാഷി സഹായിയും അടക്കമായിരിക്കും ബ്രേസ്‌ലെറ്റ് എത്തുക.

എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് വിശ്വാസികളാണ് ഹജ് തീര്‍ത്ഥാടനത്തിനായി മെക്കയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം തിക്കിലും തിരക്കിലും പെട്ട് മിനായില്‍ മാത്രം മരണപ്പെട്ടത് 769 തീര്‍ത്ഥാടകരാണെന്നാണ് ഔദ്യോഗിക കണക്ക്.

ഇത്തവണ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെക്ക മസ്ജിദിന് ചുറ്റുമായി ആയിരക്കണക്കിന് നിരീക്ഷണ ക്യാമറകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story by
Read More >>