കഴുതപ്പുലിയിറച്ചി വിളമ്പി; സൗദിയില്‍ ഹോട്ടല്‍ അടച്ചു പൂട്ടി

മാംസത്തിന് ഹോട്ടലില്‍ വന്‍ ഡിമാന്‍ഡുണ്ടായിരുന്നതായി അനുഭവസ്ഥര്‍ പറയുന്നു. ഒരു കിലോഗ്രാം കഴുതപ്പുലി മാംസത്തിന് സൗദിയില്‍ 200 റിയാലാണ് വില.

കഴുതപ്പുലിയിറച്ചി വിളമ്പി; സൗദിയില്‍ ഹോട്ടല്‍ അടച്ചു പൂട്ടി

കഴുതപ്പുലിയിറച്ചി വിളമ്പിയതിന് സൗദി അറേബ്യയില്‍ ഹോട്ടല്‍ അടച്ചു പൂട്ടി. ഇതിന് പുറമേ, 10,000 സൗദി റിയാല്‍ പിഴയും അധികൃതര്‍ ഈടാക്കി. സൗദി അറേബ്യയിലെ സൂറത്ത് ഒബൈദയിലാണ് സംഭവം.

ഹോട്ടലില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കഴുതപ്പുലിയിറച്ചി കണ്ടെത്തിയത്. ഹോട്ടലില്‍ നിന്നും കഴുതപ്പുലിയിറച്ചിയും സൂറത്ത് ഒബൈദ മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി.

200 റിയാലിലധികം വില വരുന്ന മാംസമാണ് കണ്ടെത്തിയത്.

അതേസമയം, മാംസം കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളോ എന്നാല്‍ എന്തെങ്കിലും ഗുണമോ നല്‍കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

മാംസത്തിന് ഹോട്ടലില്‍ വന്‍ ഡിമാന്‍ഡുണ്ടായിരുന്നതായി അനുഭവസ്ഥര്‍ പറയുന്നു. ഒരു കിലോഗ്രാം കഴുതപ്പുലി മാംസത്തിന് സൗദിയില്‍ 200 റിയാലാണ് വില.