സൗദി അറേബ്യയില്‍ ഉംറ ബസ് മറിഞ്ഞ് 10 മരണം

അപകടത്തില്‍ പരുക്കേറ്റവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സൗദി അറേബ്യയില്‍ ഉംറ ബസ് മറിഞ്ഞ് 10 മരണം

സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മരണം. തായിഫ്-റിയാദ് റോഡിലെ റിദ് വാനില്‍ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍പെട്ടവരില്‍ മലയാളികളുണേ്ടാ എന്ന കാര്യം വ്യക്തമായിട്ടില്ല.

അപകടത്തില്‍ പരുക്കേറ്റവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍. ഇവരെ നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

അറബ് വംശജരാണ് ബസില്‍ യാത്ര ചെയ്തിരുന്നവരില്‍ ഏറെയും. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>