സ്ഥലം മാറ്റത്തിന് കുറുക്കു വഴി തേടി അധ്യാപകര്‍ സര്‍വ ശിക്ഷാ അഭിയാനിലേക്ക്

സര്‍വശിക്ഷാ അഭിയാന്റെ ബ്ലോക് തലം മുതല്‍ സംസ്ഥാന തലം വരെ ഓരോ പുതിയ സര്‍ക്കാര്‍ വരുമ്പോഴും അഴിച്ചു പണി നടക്കാറുണ്ട്. പ്രോഗ്രാം ഓഫീസര്‍മാര്‍, ട്രെയിനര്‍മാര്‍ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ ആണ് നടക്കുക. അതാതു ജില്ലകളില്‍ തന്നെ കഴിവുള്ള അധ്യാപകര്‍ ഉണ്ടെന്നിരിക്കെ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ സ്വന്തം ജില്ലയിലേക്ക് തിരിച്ചു വരാനുള്ള കുറുക്കു വഴിയായി ഇതിനെ പ്രയോജനപ്പെടുത്തുകയാണ്.

സ്ഥലം മാറ്റത്തിന് കുറുക്കു വഴി തേടി അധ്യാപകര്‍ സര്‍വ ശിക്ഷാ അഭിയാനിലേക്ക്

അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് കുറുക്കുവഴി തേടി അധ്യാപകര്‍ കൂട്ടത്തോടെ സര്‍വശിക്ഷാ അഭിയാനിലേക്ക്. അതാതു ജില്ലകളില്‍ പിഎസ്‌സി ലഭിച്ച സ്‌കൂള്‍ അധ്യാപകര്‍ക്ക് ജില്ല മാറിയുള്ള സ്ഥലം മാറ്റത്തിന് കടമ്പകള്‍ ഏറെയുണ്ടെന്നിരിക്കെ, എസ്എസ്എ പദ്ധതിയെ കുറുക്കു വഴിയാക്കി അധ്യാപകര്‍ ജില്ല മാറുന്നു.
സര്‍വശിക്ഷാ അഭിയാന്റെ ബ്ലോക് തലം മുതല്‍ സംസ്ഥാന തലം വരെ ഓരോ പുതിയ സര്‍ക്കാര്‍ വരുമ്പോഴും അഴിച്ചു പണി നടക്കാറുണ്ട്. പ്രോഗ്രാം ഓഫീസര്‍മാര്‍, ട്രെയിനര്‍മാര്‍ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ ആണ് നടക്കുക. അതാതു ജില്ലകളില്‍ തന്നെ കഴിവുള്ള അധ്യാപകര്‍ ഉണ്ടെന്നിരിക്കെ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ സ്വന്തം ജില്ലയിലേക്ക് തിരിച്ചു വരാനുള്ള കുറുക്കു വഴിയായി ഇതിനെ പ്രയോജനപ്പെടുത്തുകയാണ്.

വയനാട്, കാസര്‍കോട്, മലപ്പുറം പോലുള്ള ജില്ലകളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ സ്വന്തം ജില്ലകളിലേക്ക് പോകുന്ന അധ്യാപകരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ നില്‍ക്കുന്ന സാഹചര്യം ഉണ്ടെന്ന് അധ്യാപകരില്‍ ചിലര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍വ ശിക്ഷാ അഭിയാനില്‍ നിയമിക്കപ്പെടുന്ന ട്രെയിനര്‍മാരാണ് മറ്റു അധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ടത് എന്നിരിക്കെ 'റിസോര്‍സ് പേഴ്‌സണ്‍സ്' എന്ന പേരില്‍ അധ്യാപക പരിശീലനം നല്‍കാനായി വീണ്ടും നിരവധി അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഇത് കാരണം നിരവധി അക്കാദമിക് ദിവസങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

അധ്യാപകപരിശീലനം ഉള്‍പ്പെടെയുള്ള ഗൗരവകരമായ ജോലികള്‍ നിര്‍വഹിക്കാനായി അധ്യാപകരെ തിരഞ്ഞെടുക്കുമ്പോള്‍ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് അധ്യാപകര്‍ തന്നെ ആരോപിക്കുന്നു. അധ്യാപക സംഘടനകള്‍ക്ക് സ്ഥാനങ്ങള്‍ വീതം വെക്കുന്ന രീതിയാണ് നിലവിലുള്ളത്. അഭിമുഖമടക്കമുള്ള നിയമന രീതികള്‍ വേണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അവയൊന്നും പാലിക്കപെടുന്നില്ല. എസ്എസ്എയില്‍ ജോലി ചെയ്യുന്നവരുടെ കഴിവുകള്‍ നിരീക്ഷിക്കാനോ അവരെ നിയന്ത്രിക്കാനോ ഉള്ള ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ല എന്നും ആക്ഷേപമുണ്ട്.

Story by
Read More >>