വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സനൽ ഇടമറുകിന്റെ ഫെയ്‌സ്ബുക്ക് ലൈവ്

ക്രിസ്ത്യൻ മതവാദികളുടെ ഭീഷണിയെത്തുടർന്ന് ദീർഘകാലമായി പ്രവാസജീവിതം നയിക്കുന്ന യുക്തിവാദി സനൽ ഇടമറുക് വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനെത്തുന്നു. ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് ആറ് വരെയാണ് സനൽ ഇടമറുകിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.

ജൂലൈ 30ന് മൂന്ന് മുതൽ സനൽ ഇടമറുകിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ത്രെഡ് ലഭ്യമാകും. 31ന് രാവിലെ മുതൽ സനൽ ഇടമറുക് ഉത്തരങ്ങൾ പറഞ്ഞ് തുടങ്ങും. ഓഗസ്റ്റ് നാലിന് ചോദ്യങ്ങൾക്കുള്ള ത്രെഡ് അവസാനിപ്പിക്കും. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായി പൂർണ്ണമായും ഉത്തരം നൽകുമെന്നാണ് ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പ് പ്രതിനിധികൾ അറിയിക്കുന്നത്.

യുക്തിവാദം കൈകാര്യം ചെയ്യുന്ന ഏതൊരു വിഷയത്തെ കുറിച്ചും ചോദ്യങ്ങൾ ചോദിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. സനൽ ഇടമറുകിന്റെ യുക്തിവാദ മേഖലയിൽ ഉള്ള പ്രവർത്തനങ്ങൾ, അദ്ദേഹം നേരിടുന്ന വെല്ലുവിളികൾ, ക്രിസ്ത്യൻ മതഭീകരത, യുക്തിവാദം, സ്വാതന്ത്രചിന്ത എന്നിവ നേരിടുന്ന വെല്ലുവിളികൾ എന്നിവയൊക്കെ വിഷയമാകാം. ഒരേ ചോദ്യങ്ങൾ തന്നെ തുടർച്ചയായി വരികയാണ് എങ്കിൽ അവ ചോദിച്ച വ്യക്തികളെ ടാഗ് ചെയ്തു അഡ്മിൻ പാനൽ ആ ചോദ്യം ചോദിക്കുന്നതായിരിക്കും.

അനുചിതമോ, അപ്രസക്തമോ ആ ചോദ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെടുന്നതായിരിക്കുമെന്നും ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു. സനൽ ഇടമറുക് മറുപടി പറയുന്നത് വരെ ഒരു ചോദ്യത്തിന്റെ റിപ്ലെ ബോക്‌സിൽ മറ്റൊരു കമൻറും അനുവദിക്കുന്നതല്ലെന്നും ഭാരവാഹികൾ അറിയിച്ചു.

Story by
Read More >>