സാംസംഗിന്‍റെ പുതിയ ഫോണ്‍ ഗാലക്സി J2 ( 2016)

സ്മാർട്ട് ഗ്ലോ ടെക്നോളജിയുള്ള ഫോണാണ് ഗാലക്സി J2 ( 2016)

സാംസംഗിന്‍റെ പുതിയ ഫോണ്‍ ഗാലക്സി J2 ( 2016)

സാംസംഗ് ഗാലക്സിയുടെ J2 മോഡൽ കമ്പനി പുറത്തിറക്കി. ഇന്ത്യയിൽ ഇതിന്റെ വില 9750 രൂപയായിരിക്കും. നിലവിൽ ഓൺലൈൻ വ്യാപാരം മാത്രമാണുള്ളതെങ്കിലും അടുത്തയാഴ്ചയോടെ ഗാലക്സി J2 വിപണിയിലും ലഭ്യമായിരിക്കും.

എൽ.ഇ.ഡി നോട്ടിഫിക്കേഷൻ സിസ്റ്റമുള്ള ഫോണാണ് ഗാലക്സി J2. സ്മാർട്ട് ഗ്ലോ ടെക്നോളജിയെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്തവാക്താവിന്റെ ഇഷ്ടാനുസരണം ഓരോ കോൺടാക്റ്റും, ആപ്പും, നോട്ടിഫിക്കേഷൻ അലേർട്ടും ഇഷ്ടമുള്ള നിറങ്ങളിൽ സെറ്റ് ചെയ്യാൻ സാധിക്കു

ന്നതാണ്. സൈലന്റ് മോഡിൽ ഫോൺ ആയിരിക്കുമ്പോഴോ, ഒരു കോൾ റിംഗ് ചെയ്യുമ്പോഴോ കത്തുന്ന എൽ ഇ ഡി ലൈറ്റിന്റെ നിറത്തിൽ നിന്നു കോളിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.


142.4 x 4x 71.1x 8 mm സൈസിലെത്തുന്ന ഗാലക്സി J2 വിൽ 2600mAh ബാറ്റിയാണുള്ളത്. 32GB വരെ മെമ്മറിയുള്ള ഈ ഫോണിന് 1.5GHz ക്വാഡ് കോർ പ്രോസ്സസറാണുള്ളത്. ഡിസ്പ്ലേ 5 ഇഞ്ച് "720 X 1280 പിക്സൽ. പിന്നിൽ 8 പിക്സൽ ക്യാമറയും മുന്നിൽ 5 മെഗാപിക്സൽ ക്യാമായുമാണ് സാംസംഗ് ഗാലക്സി J21 (2016) നുള്ളത്

Story by
Read More >>