സല്‍മാന്റെ വിവാഹം നവംബര്‍ 18 ന്

നവംബര്‍ പതിനെട്ടിനാണ് സല്‍മാന്‍ മാതാപിതാക്കളായ സലിം ഖാനും സല്‍മയും വിവാഹിതരാകുന്നത്. രണ്ട് വര്‍ഷം മുമ്പുള്ള മറ്റൊരു നവംബര്‍ 18 നാണ് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്റെ വിവാഹം.

സല്‍മാന്റെ വിവാഹം നവംബര്‍ 18 ന്

ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന മറുപടി ഒടുവില്‍ ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാനില്‍ നിന്ന് ലഭിച്ചു. തന്റെ വിവാഹം എന്നുണ്ടാകുമെന്ന ചോദ്യത്തിന് സല്‍മാന്‍ മറുപടി നല്‍കി. നവംബര്‍ 18 നാണ് വിവാഹമെന്നാണ് സല്‍മാന്റെ മറുപടി.

പക്ഷേ, ഏത് വര്‍ഷം നവംബര്‍ 18 ന് എന്ന് മാത്രം താരം പറഞ്ഞില്ല. ടെന്നീസ് താരം സാനിയാ മിര്‍സയുടെ ആത്മകഥ 'എയ്‌സ് എഗെയ്ന്‍സ്റ്റ് ഓഡ്‌സ്' യുടെ പ്രകാശന ചടങ്ങില്‍വെച്ചാണ് സല്‍മാന്റെ രസകരമായ മറുപടി.


ചടങ്ങില്‍ വെച്ച് എന്നാണ് വിവാഹം എന്ന സാനിയാ മിര്‍സയുടെ ചോദ്യത്തിന് ഏറെ ആലോചിച്ച ശേഷമായിരുന്നു സല്‍മാന്റെ മറുപടി. നവംബര്‍ 18 നായിരിക്കും വിവാഹം എന്ന് മറുപടി നല്‍കിയ താരത്തിന് പോലും പക്ഷേ ഏത് വര്‍ഷം നവംബര്‍ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല എന്നതാണ് രസകരം.

'അതേ, നവംബര്‍ 18 നാണ് വിവാഹം. പക്ഷേ, ഏത് വര്‍ഷമാണെന്ന് മാത്രം അറിയില്ല.' ഇതായിരുന്നു സല്‍മാന്റെ മറുപടി.

വധുവിനെ കുറിച്ചും വര്‍ഷത്തെ കുറിച്ചും വ്യക്തമായ മറുപടി നല്‍കാത്ത താരം എന്തുകൊണ്ടാണ് നവംബര്‍ 18 എന്ന തീയ്യതി മാത്രം ഉറപ്പിച്ച് പറഞ്ഞത് എന്നാലോചിക്കുന്ന ആരാധകര്‍ക്കും പാപ്പരാസികള്‍ക്കും താരം തന്നെ അതിന്റെ കാരണവും വ്യക്തമാക്കി.

നവംബര്‍ പതിനെട്ടിനാണ് സല്‍മാന്റെ മാതാപിതാക്കളായ സലിം ഖാനും സല്‍മയും വിവാഹിതരാകുന്നത്. രണ്ട് വര്‍ഷം മുമ്പുള്ള മറ്റൊരു നവംബര്‍ 18 നാണ്  സഹോദരി അര്‍പിത ഖാന്റെ വിവാഹം. ഇതാണ് നവംബര്‍ 18 ന് വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് താരവും വ്യക്തമാക്കിയത്.

വിവാഹ തീയ്യതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഏത് വര്‍ഷം ആരുടെ കൈ പിടിച്ചാവും സല്‍മാന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.