ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും

ഒളിമ്പിക്‌സ് യോഗ്യത നേടിയ സജന്‍ സ്‌പോണ്‍സര്‍മാരില്ലാതെ വിഷമിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.റിയോയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ സജന്‍ ഇന്ത്യയ്ക്കായി മല്‍സരത്തിനിറങ്ങും. 400, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലും ഒളിംപിക്‌സ് ബി യോഗ്യതാ മാര്‍ക്ക് മറികടന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചത് ബട്ടര്‍ഫ്‌ലൈയില്‍ മാത്രമാണ്.

ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും

ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനമായി നല്‍കാന്‍ തീരുമാനം. ഒളിമ്പിക്‌സിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്.

ഒളിമ്പിക്‌സ് യോഗ്യത നേടിയ സജന്‍ സ്‌പോണ്‍സര്‍മാരില്ലാതെ വിഷമിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.റിയോയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ സജന്‍ ഇന്ത്യയ്ക്കായി മല്‍സരത്തിനിറങ്ങും. 400, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലും ഒളിംപിക്‌സ് ബി യോഗ്യതാ മാര്‍ക്ക് മറികടന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചത് ബട്ടര്‍ഫ്‌ലൈയില്‍ മാത്രമാണ്. നീന്തലില്‍ ഒളിംപിക്‌സിനു യോഗ്യത നേടുന്ന രണ്ടാമത്തെ മലയാളിയാണ് സജന്‍. സെബാസ്റ്റ്യന്‍ സേവ്യര്‍ 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.


ദേശീയ ഗെയിംസിലെയും സൗത്ത് ഏഷ്യന്‍ ഗെയിംസിലെയും മിന്നും പ്രകടനം കാഴ്ചവെച്ച സജന്‍ കേരളത്തിന്റെ മൈക്കല്‍ ഫെല്‍പ്‌സ് എന്ന വിശേഷണത്തിനുടമയാണ്. റിയോയില്‍ സജന്‍ സാക്ഷാല്‍ മൈക്കല്‍ ഫെല്‍പ്‌സിശനാപ്പമാണ് മത്സരിക്കുക. സജന്റെ മല്‍സരയിനമായ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയാണ് ഫെല്‍പ്‌സിന്റെ പ്രിയ ഇനം. മുന്‍ അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക് താരം വി.ജെ. ഷാന്റിമോളുടെ മകനായ സജന്‍ കഴിഞ്ഞ ദേശീയ ഗെയിംസിലെ സുവര്‍ണ പ്രകടനത്തിലൂടെയാണ് ഇന്ത്യയുടെ മുമന്നറ്റ താരമായത്.

Read More >>