കസ്കസ് നിസാരമായ അരിമണികളല്ല..

തുളസിയിനത്തില്‍ പെട്ട ഒരിനം ചെടിയുടെ അരിയാണ് കസ്കസ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന്നും, ആന്തരിക ശുചീകരണത്തിന്നും ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുവാന്‍ ഈ ചെറിയ അരിമണികള്‍ക്ക് കഴിയും.

കസ്കസ് നിസാരമായ അരിമണികളല്ല..

സര്‍ബത്തിലും, ഫലൂദയിലും കറുത്ത ഉറുമ്പ് കറങ്ങി നടക്കുമ്പോലെയുള്ള കസ്കസ് ഏവര്‍ക്കും പരിചിതമാണ്. ഒരു വെറൈറ്റി എന്നതിലുപരി ഈ കറുത്ത എള്ള് പോലെ അരിയുടെ ഗുണങ്ങള്‍ അധികമാരും മനസിലാക്കിയിട്ടുണ്ടാവില്ല.

തുളസിയിനത്തില്‍ പെട്ട ഒരിനം ചെടിയുടെ അരിയാണ് കസ്കസ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന്നും, ആന്തരിക ശുചീകരണത്തിന്നും ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുവാന്‍ ഈ ചെറിയ അരിമണികള്‍ക്ക് കഴിയും. കസ്കസ് ചെടിയുടെ ഇലകളും തുളസിയിലയുടെ എല്ലാ ഗുണങ്ങളും അടങ്ങിയതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.


മനുഷ്യ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും, ഫൈബറുകളും കസ്കസില്‍ അടങ്ങിയിരിക്കുന്നു, എന്നാല്‍ ഇതില്‍ കാലറി വളരെ കുറഞ്ഞ അളവില്‍ മാത്രമേയുള്ളൂ. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, പ്രമേഹനിയന്ത്രണത്തിനും കസ്കസ് പ്രയോജനപ്രദമാണ്.

സബ്ജയെന്നു അറിയപ്പെടുന്ന കസ്കസിന് ആയുര്‍വേദവും, ചൈനീസ് ചികിത്സാശാസ്ത്രവും അംഗീകരിക്കുന്ന ചില ഔഷധഗുണങ്ങളുമുണ്ട്.

ശരീരതാപം നിയന്ത്രിക്കുന്നു


തണുത്ത ജ്യൂസിനൊപ്പം കസ്കസ് ചേര്‍ത്തു നല്‍കുന്നത് ഇതിന്റെ ശരീരം തണുപ്പിക്കാനുള്ള ഗുണം കൊണ്ടാണ്.

പ്രമേഹം നിയന്ത്രിക്കുന്നു

കാര്‍ബോഹൈഡ്രേറ്റ് ഗ്ലുക്കോസ് ആയി മാറ്റുന്നതില്‍ നിയന്ത്രണം വരുത്തുന്നത് വഴി കസ്കസ് പ്രമേഹത്തെ നിയന്ത്രിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

ആല്‍ഫ ലിനോളിക് ആസിഡും ഒമേഗ ഫാറ്റി ആസിഡും കസ്കസില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിച്ചു ശരീരഭാരത്തെ ക്രമീകരിക്കുവാന്‍ ഇതിന്‍റെ ഉപയോഗം സഹായിക്കുന്നു.

അസിഡിറ്റിയ്ക്കൊരു പരിഹാരം

അസിഡിറ്റിക്കും നെഞ്ജെരിച്ചിലിനും കാരണമാകുന്ന ശരീരത്തിലെ ഹൈഡ്രോക്ലോറിക് അസിഡിന്റെ അളവ് ക്രമീകരിച്ചു കസ്കസ് ഇതിനൊരു പരിഹാരം കാണുന്നു.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, തലമുടിയുടെ വളര്‍ച്ചയ്ക്കും

കസ്കസ് വെളിച്ചെണ്ണയില്‍ ചാലിച്ച് ചര്‍മ്മത്തില്‍ അലര്‍ജിയുള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് രോഗശമനത്തിന് പ്രയോജനകരമാണ്.
കസ്കസില്‍ വിറ്റാമിന്‍ K യും പ്രോടീനുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ തലമുടിയുടെ വളര്‍ച്ചയ്ക്കും മുടിക്കൊഴിച്ചില്‍ തടയുന്നതിനും ഇത് ഉപയോഗം ഗുണം ചെയ്യും.

എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കസ്കസ് ഇപ്പോള്‍ ലഭ്യമാണ്. കാഴ്ച്ചയില്‍ കടുക്മണി പോലെയോ, എള്ള് പോലെയോ തോന്നിക്കുന്ന കസ്കസ് വെള്ളത്തിലിട്ടു കുതിര്‍ത്താണ് ഉപയോഗിക്കേണ്ടത്. കുതിര്‍ന്ന കസ്കസ് ഒരു ജെല്‍ പോലെയായിരിക്കും കാണപ്പെടുക.

ദിവസവും രണ്ടു സ്പൂണ്‍ കുതിര്‍ത്ത കസ്കസ് കഴിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണ്. കാരണം ഇതില്‍ ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. പ്രത്യേകമായ രുചി അവകാശപ്പെടാനില്ലാത്തതിനാല്‍ ഏതു ഭക്ഷണത്തിനൊപ്പവും, പ്രത്യേകിച്ച് ജ്യൂസിനൊപ്പം കസ്കസ് ചേര്‍ത്തു കഴിക്കാവുന്നതാണ്.

Story by