'നിയമപരമായി കാര്യങ്ങൾ ചെയ്യാനാണ് സർക്കാര്‍ ശ്രമിക്കുന്നത്'; വിവരാവകാശത്തില്‍ വ്യക്തത വരുത്തി പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ അല്ലെയോ എന്ന വിഷയത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ അല്ലെയോ എന്ന വിഷയത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌.

നിയമപരമായി കാര്യങ്ങൾ ചെയ്യുവാനുള്ള സർക്കാരിന്റെ ശ്രമത്തെ ആക്ഷേപിക്കുവാനാണ് പലരും ശ്രമിക്കുന്നത് എന്നും നിയമപരമായ വ്യക്തത വരുത്തുന്നത് ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് സർക്കാർ വേണ്ട നടപടികൾ എടുക്കുന്നുണ്ട് എന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.


തന്റെ സർക്കാരിന് പൊതുജനങ്ങളിൽ നിന്നും ഒന്നും മറച്ചു വയ്ക്കുവാനില്ലയെന്നു പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന പോസ്റ്റില്‍ മന്ത്രിസഭാ തീരുമാനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ തീരുമാനങ്ങളും എത്രയും വേഗം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നയമെന്ന് അടിവരയിട്ട് കൊണ്ട് അദ്ദേഹം പറയുന്നു.

pinarayi

വിഷയം വിവാദമാകുന്നതിന് മുന്‍പ് തന്നെ  ഈ വിഷയത്തിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മന്ത്രിസഭായോഗ തീരുമാനത്തിൻമേലുള്ള ഉത്തരവ്, തീരുമാനം ലഭിച്ച് 48 മണിക്കൂറിനകം തന്നെ പുറപ്പെടുവിക്കുവാനും അത് അപ്പോൾ തന്നെ സർകാർ വെബ്ബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുവാനും 2016 ജൂണ്‍ 14ന് ഇറക്കിയ സർകുലറിൽ (No.578/SC1/2016/പൊതുഭരണ വകുപ്പ്) പറയുന്നുണ്ട് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

അതെസമയം,  2016 ജൂണ്‍ 16ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ്, വിവരാവകാശ നിയമത്തെ സംബന്ധിച്ച് വിവിധ കോടതികൾ പരിശോധിച്ച എല്ലാ വിഷയങ്ങളും പരിഗണിച്ചതിന് ശേഷമാണെന്ന് കരുതുവാനാകില്ലയെന്നാണ് പിണറായിയുടെ പക്ഷം.

pinarayi-2

ഇപ്പോൾ നിലവിലുള്ള വിവരാവകാശ നിയമപ്രകാരം [വകുപ്പ് 8(1) (i)] മന്ത്രിസഭായോഗ തീരുമാനങ്ങൾ "complete or over" എന്ന ഘട്ടത്തിലെത്തിയതിനു ശേഷം മാത്രമേ അവയെ സംബന്ധിച്ചുള്ള രേഖകൾ നൽകേണ്ടതുള്ളു. ഈ സാഹചര്യത്തിൽ ബഹു: ഹൈക്കോടതി ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടതായിട്ടുണ്ട്. വിവരാവകാശ നിയമത്തിലെ "The Matter is complete or over" എന്ന ഭാഗം സംസ്ഥാന വിവരാവകാശ കമ്മീഷൻ വ്യാഖ്യാനിച്ചത് സംബന്ധിച്ച വ്യക്തതയാണ് ബഹു: ഹൈക്കോടതിയിൽ നിന്നും ഉണ്ടാകേണ്ടത്.

pinarayi-3

Story by
Read More >>