സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവ് കസ്റ്റഡിയില്‍

ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹക് പി. രാജേഷാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവ്  കസ്റ്റഡിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവ് പോലീസ് കസ്റ്റഡിയില്‍. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹക് പി. രാജേഷാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

സിപിഐഎം പ്രവര്‍ത്തകനായ ധനരാജിന് പിന്നാലെ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. രണ്ട് സിഐമാരുടെ നേതൃത്വത്തില്‍ ഉള്ള സംഘങ്ങള്‍ ആണ് കേസുകള്‍ അന്വേഷിക്കുന്നത്. കൊലപാതകങ്ങളുടെ ബന്ധപ്പെട്ട് സിപിഐഎം, ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ധനരാജിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് ഉന്നത നേതൃത്വത്തിന് ബന്ധമുണ്ടെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു. ജില്ലാ കാര്യവാഹകിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ ആര്‍എസ്എസ്, ബിജെപി നേതൃത്വം പ്രതിരോധത്തിലാവും.

Read More >>