ജിംഷാറിന് നേരെ നടന്ന അക്രമത്തെക്കുറിച്ച് ഇയ്യ വളപട്ടണം ; ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

നിങ്ങള്‍ എന്ത് എഴുതണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന് പറയുന്നത് ഫാസിസം ആണ്. വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ സംവാദങ്ങള്‍ ആണ് നടത്തേണ്ടത്.ഇവിടെ അസഹിഷ്ണുത ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് ചര്‍ച്ചകള്‍ ഇല്ലാതെ പോകുന്നതും അക്രമം ഉണ്ടാകുന്നതും ഇയ്യ വളപട്ടണം പറഞ്ഞു.

ജിംഷാറിന് നേരെ നടന്ന അക്രമത്തെക്കുറിച്ച് ഇയ്യ വളപട്ടണം ; ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

കണ്ണൂര്‍: 'ചിത്രം എന്ന് പറയുന്നത് സൃഷ്ടിയാണ്, കുന്നുകളും മലകളും അരുവികളും വനങ്ങളും കടലും തീരവും പച്ചപ്പാടവും പടച്ചവന്റെ സൃഷ്ടിയാണ്' -  എഴുത്തുകാരന്‍ ഇയ്യ വളപട്ടണം നാരദാ ന്യൂസിനോട് പറഞ്ഞു. എഴുത്തുകാരന്‍ പി.  ജിംഷാറിന് നേരെ നടന്ന അക്രമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇയ്യ വളപട്ടണം. പ്രകൃതിയില്‍ പടച്ചവന്റെ ചിത്രമെഴുത്താണ് ഈ ലോകം, അതുകൊണ്ടുതന്നെ അവയെ ക്രീയേറ്റീവ് ആയി കാണാന്‍ സാധിക്കണം എന്നും ഇയ്യ വളപട്ടണം പറഞ്ഞു.

നിങ്ങള്‍ എന്ത് എഴുതണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന് പറയുന്നത് ഫാസിസം ആണ്. വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ സംവാദങ്ങള്‍ ആണ് നടത്തേണ്ടത്.ഇവിടെ അസഹിഷ്ണുത ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് ചര്‍ച്ചകള്‍ ഇല്ലാതെ പോകുന്നതും അക്രമം ഉണ്ടാകുന്നതും ഇയ്യ വളപട്ടണം പറഞ്ഞു.
എഴുത്തുകാരന്‍ എഴുതട്ടെ - എഴുതണം - എല്ലാവരും എഴുതട്ടെ - എഴുത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. പെരുമാള്‍ മുരുകന്‍ വിഷയത്തില്‍ കോടതി പറഞ്ഞത് തന്നെയാണ് കാര്യം. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം - ഇയ്യ വളപട്ടണം പറഞ്ഞു.

Story by
Read More >>