ഋഷിരാജ് സിംഗിന്റെ റെയ്ഡ് തുടരുന്നു; കോവളത്ത് റിസോര്‍ട്ടിന്റെ പറമ്പില്‍നിന്നു മദ്യം പിടിച്ചെടുത്തു

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നേരിട്ടായിരുന്നു റെയ്ഡിന് നേതൃത്വം നല്‍കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തിവരികയാണ്.

ഋഷിരാജ് സിംഗിന്റെ റെയ്ഡ് തുടരുന്നു; കോവളത്ത് റിസോര്‍ട്ടിന്റെ പറമ്പില്‍നിന്നു മദ്യം പിടിച്ചെടുത്തു

മദ്യം- മയക്കുമരുന്നിനെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള റെയ്ഡുകള്‍ തുടരുന്നു. കഴിഞ്ഞദിവസം കോവളം ബീച്ചിലെ റിസോര്‍ട്ടുകളില്‍ എക്‌സൈസ് റെയ്ഡ് നടത്തി. പരിശോധനയില്‍ ഒരു റിസോര്‍ട്ടിന്റെ പറമ്പില്‍നിന്നു 10 കുപ്പി മദ്യം പിടിച്ചെടുത്തു.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നേരിട്ടായിരുന്നു റെയ്ഡിന് നേതൃത്വം നല്‍കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തിവരികയാണ്. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബിയര്‍ പാര്‍ലറുകളിലെ അനധികൃത കൗണ്്ടറുകളുടെ പ്രവര്‍ത്തനം കണ്ടുപിടിച്ചിുന്നു. അനധികുത മദ്യവില്‍പ്പനയും എക്‌സൈസ് കമ്മീഷണര്‍ പിടികൂടിയിരുന്നു.

Read More >>