സുഡാനിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘമെത്തി

ആഭ്യന്തര യുദ്ധം ശക്തമായ ദക്ഷിണ സുഡാനിൽ നിന്നുള്ള രക്ഷപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയാളികൾ ഉൾപ്പെട്ട ആദ്യ സംഘം തിരുവനന്തപുരത്തെത്തി.

സുഡാനിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘമെത്തി

തിരുവനന്തപുരം: ആഭ്യന്തര യുദ്ധം ശക്തമായ ദക്ഷിണ സുഡാനിൽ നിന്നുള്ള രക്ഷപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയാളികൾ ഉൾപ്പെട്ട ആദ്യ സംഘം തിരുവനന്തപുരത്തെത്തി. ഇന്നു പുലർച്ചെയാണ് 38 മലയാളികൾ ഉൾപ്പെടെ 146 അംഗ സംഘം കേരളത്തിൽ എത്തിയത്.

വിദേശകാര്യ സഹമന്ത്രി വികെസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു സൈനിക വിമാനങ്ങളിലായി സുഡാൻ തലസ്ഥാന നഗരമായ ജുബയിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നത്. ദക്ഷിണ സുഡാൻ അധികൃതരുമായും സുഡാനിൽ യുഎൻ ദൗത്യത്തിനു കീഴിലുള്ള ഇന്ത്യൻ സമാധാന സേനയുമായും സഹകരിച്ചാണു നീക്കങ്ങൾ.

ഏകദേശം അറുന്നൂറു ഇന്ത്യക്കാർ ദക്ഷിണ സുഡാനിലുണ്ടെന്നാണു കണക്ക്. മലയാളികൾക്കു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ‌നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു.

രണ്ടാമത്തെ സംഘം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.

Read More >>