ഗൂഗിളിന്‍റെ ആൻഡ്രോയിഡ് വാച്ചുകൾ

സ്മാർട് വാച്ച് നിർമ്മാണത്തെക്കുറിച്ച് 2014ലാണ് ഗൂഗിൽ പ്രഖ്യാപിക്കുന്നത്.

ഗൂഗിളിന്‍റെ ആൻഡ്രോയിഡ് വാച്ചുകൾ

ഗൂഗിൽ ആൻഡോയിഡ് സ്മാർട് വാച്ചുകൾ വിപണിയിലെത്തിക്കുന്നു. ഗൂഗിളിന്റെ സ്മാർട്ട് വാച്ച് എന്ന പേരിൽ  ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ഏയ്ഞ്ചൽ ഫിഷ് എന്നും സ്‌വേർഡ് ഫിഷ് എന്നും പേരിട്ടിരിക്കുന്ന വാച്ചുകളുടെ ചിത്രമാണിത്. 42 mm സ്ക്രീനുള്ള സ്വേർഡ് ഫിഷ് വാച്ചിന്റെ കനം 10.6 mm ആണ്. ഈ മോഡലിൽ ജി.പി.എസ്, എൽ.റ്റി.ഇ സംവിധാനങ്ങളുണ്ടാകുകയില്ല. ഒരു പക്ഷെ ഈ മോഡലിൽ ഹാർട്ട് ബീറ്റ് അറിയാനുള്ള സൗകര്യവുമുണ്ടാകയില്ല എന്നും ടെക് വാർത്തകൾ വിലയിരുത്തുന്നു.


ഏയ്ഞ്ചൽ ഫിഷ് വാച്ച് സൈസിൽ വലുതാണ്. മോട്ടോ 360 ന്റെ ഡിസൈനുള്ള ഈ വാച്ചിനു ജി പി.എസും എൽ.റ്റി.ഇ സൗകര്യങ്ങളുണ്ടാകും. കൂടാതെ ഹെൽത്ത് ബാൻഡിന്റെ സേവനങ്ങളും ലഭ്യമായിരിക്കും.


സ്മാർട് വാച്ച് നിർമ്മാണത്തെക്കുറിച്ച് 2014ലാണ് ഗൂഗിൽ പ്രഖ്യാപിക്കുന്നത്. സാംസംഗ്, എൽ.ജി, മോട്ടോറോള കമ്പനികളും സ്മാർട്ട് ഫോൺ നിർമ്മാണത്തിലായിരിക്കുമ്പോഴാണത്.

സമയം അറിയുന്നതിലുപരിയായി വാച്ചിന്റെ ഉപയോഗം മാറ്റിയിരിക്കുന്നു. സ്മാർട്ട് ഫോണിന്റെ ഒരു മിനി പതിപ്പായ സ്മാർട്ട് വാച്ചിന്റെ വിപണി ഉയർന്നു വരുന്നതും അതുകൊണ്ടാണ്.

ഗൂഗിൽ ആൻഡ്രോയിഡ് വാച്ചുകൾ ആഗസ്റ്റിൽ വിപണിയിലെത്തുമെന്നു പ്രതീക്ഷക്കപ്പെടുന്നു

Story by
Read More >>