ബാര്‍ കോഴ; കെ എം മാണിക്കെതിരായ പുന:പരിശോധന

ബാര്‍ കോഴ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്ത വിജിലന്‍സ് എസ് പി പി സുകേശന്‍, കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന റിപ്പോര്‍ട്ടായിരുന്നു കോടതിയില്‍ കൊടുത്തത്.

ബാര്‍ കോഴ; കെ എം മാണിക്കെതിരായ പുന:പരിശോധന

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർകോഴക്കേസില്‍ പുനഃപരിശോധന.

ബാര്‍ കോഴ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്ത വിജിലന്‍സ് എസ് പി പി സുകേശന്‍, കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന റിപ്പോര്‍ട്ടായിരുന്നു കോടതിയില്‍ കൊടുത്തത്. എന്നാല്‍ നിയമോപദേശം തേടിയശേഷം ആ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കെ എം മാണിയെ കുറ്റ വിമുക്തനാക്കാനായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി തള്ളി. അന്വേഷണത്തില്‍ വിട്ടുപോയ കാര്യങ്ങളില്‍ തുടരന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു.


ബാര്‍ ഹോട്ടല്‍ ഉടമകളുടെ ശബ്ദരേഖ പരിശോധിക്കണം, ബാര്‍ ഹോട്ടല്‍ ഉടമകള്‍ മൊത്തമായി പിരിച്ചെടുത്ത തുക എത്രയാണ് എന്നത് പരിശോധിക്കണം, അതുപോലെ കെ എം മാണിക്ക് 50 ലക്ഷം രൂപ കോട്ടയത്തെ വീട്ടിലെത്തിച്ചു നല്‍കിയ എന്ന് പറയുന്നത് ഏത് ദിവസമാണ് എന്നത് വ്യക്തമല്ല തുടങ്ങിയ കാര്യങ്ങളില്‍ തെളിവുകള്‍ ശേഖരിക്കണം എന്നും കോടതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ എന്തെല്ലാം അന്വേഷണമാണ് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയത് മാണിക്കെതിരായ ആരോപണങ്ങളില്‍ എത്രമാത്രം കഴമ്പുണ്ട് എന്നീ കാര്യങ്ങള്‍ മനസിലാക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരിക്കുന്നത്.