അനില്‍ കുംബ്ലേ അധ്യക്ഷനായ ഐസിസി കമ്മിറ്റിയില്‍ നിന്ന് രവി ശാസ്ത്രി രാജിവെച്ചു

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് രാജിയെന്നാണ് ശാസ്ത്രിയുടെ വിശദീകരണം.

അനില്‍ കുംബ്ലേ അധ്യക്ഷനായ ഐസിസി കമ്മിറ്റിയില്‍ നിന്ന് രവി ശാസ്ത്രി രാജിവെച്ചു

ന്യൂഡല്‍ഹി: ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്നും രവി ശാസ്ത്രി രാജിവെച്ചു. നേരത്തേ തന്നെ രാജിക്കാര്യത്തെ കുറിച്ച് ശാസ്ത്രി സൂചന നല്‍കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റി മാധ്യമ പ്രതിനിധിയായിരുന്നു രവിശാസ്ത്രി.

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് രാജിയെന്നാണ് ശാസ്ത്രിയുടെ വിശദീകരണം.

ജൂണ്‍ ആദ്യ വാരം നടന്ന കമ്മിറ്റി യോഗത്തിലും രവിശാസ്ത്രി പങ്കെടുത്തിരുന്നില്ല. അനില്‍ കുംബ്ലെയാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍.


അതേസമയം, അനില്‍ കുംബ്ലേയെ ഇന്ത്യന്‍ ടീം പരിശീലകനായി നിയമിച്ചതും ശാസ്ത്രിയുടെ രാജിയും തമ്മില്‍ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് കുംബ്ലേയുടെ മുഖ്യ എതിരാളിയായിരുന്നു ശാസ്ത്രി. കുംബ്ലെയെ പരിശീലകനായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ശാസ്ത്രിയുടെ രാജി.

പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചവരില്‍ അവസാനഘട്ടത്തില്‍ വരെ രവിശാസ്ത്രിയും ഉണ്ടായിരുന്നു. എന്നാല്‍ ഗാംഗുലിയുടെ ഇടപെടലാണ് ശാസ്ത്രിക്ക് അവസരം നിഷേധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇരുവരും തമ്മില്‍ തുറന്ന വാക്‌പോരും ആരംഭിക്കുകയും ചെയ്തു.

കോച്ചാകാന്‍ കഴിയാത്തതിന് തന്നെ കുറ്റപ്പെടുത്തുന്ന ശാസ്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നായിരുന്നു ഗാംഗുലിയുടെ ആരോപണം.

Read More >>