ബലൂണില്‍ ഒറ്റക്ക് ലോകം ചുറ്റിയ 64കാരനു ലോക റെക്കോര്‍ഡ്

സമുദ്ര നിരപ്പില്‍ നിന്നും 10,000 മീറ്റര്‍ ഉയരത്തില്‍ 36,000 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കോനിക്കോവിച്ച് ലോകം ചുറ്റിയത്

ബലൂണില്‍ ഒറ്റക്ക് ലോകം ചുറ്റിയ 64കാരനു ലോക റെക്കോര്‍ഡ്

ബലൂണില്‍ ഒറ്റക്ക് ലോകം ചുറ്റിയ റഷ്യക്കാരന്‍ ഫിയഡോര്‍ കോനിക്കോവിച്ചിനു (64) ലോക റെക്കോര്‍ഡ്. 11 ദിവസങ്ങള്‍ തുടര്‍ച്ചയായി ബലൂണില്‍ സഞ്ചരിച്ചാണ് അദ്ദേഹം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

സമുദ്ര നിരപ്പില്‍ നിന്നും 10,000 മീറ്റര്‍ ഉയരത്തില്‍ 36,000 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്  കോനിക്കോവിച്ച് ലോകം ചുറ്റിയത്. ജൂലൈ 12-നു പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നും യാത്ര ആരംഭിച്ച കോനിക്കോവിച്ച് ഇന്നലെ ഓസ്ട്രേലിയയിലെ തന്നെ വീറ്റ്ബെല്‍റ്റില്‍ യാത്ര പൂര്‍ത്തിയാക്കി. ലോക വ്യോമ കായിക ഫെഡറേഷന്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ്‌ അംഗീകരിച്ചുകഴിഞ്ഞു.

Read More >>