ദേശീയ റെക്കോർഡോടെ രഞ്ജിത് മഹേശ്വരി റിയോ ഒളിമ്പിക്സ് യോഗ്യത നേടി

അർപീന്ദർ സിംഗിന്‍റെ പേരിലുണ്ടായിരുന്ന 17.17 മീറ്റർ എന്ന റെക്കോർഡ് ഭേദിച്ചാണ് രഞ്ജിത്തിന്റെ ഈ വിജയം.

ദേശീയ റെക്കോർഡോടെ രഞ്ജിത് മഹേശ്വരി റിയോ ഒളിമ്പിക്സ് യോഗ്യത നേടി

ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോർഡോടെ രഞ്ജിത് മഹേശ്വരി റിയോ ഒളിമ്പിക്സ് യോഗ്യത നേടി. അർപീന്ദർ സിംഗിന്‍റെ പേരിലുണ്ടായിരുന്ന 17.17 മീറ്റർ എന്ന റെക്കോർഡ് ഭേദിച്ചാണ് രഞ്ജിത്തിന്റെ ഈ വിജയം. 17.30 മീറ്റർ ദൂരമാണ് രഞ്ജിത്ത് സ്ഥാപിച്ച പുതിയ റെക്കോർഡ്.

16.93 മീറ്റർ ദൂരം ചാടി രഞ്ജിത്ത് ഒളിമ്പിക്സിനുള്ള യോഗ്യത നേടിയത് മൂന്നാം ശ്രമത്തിലായിരുന്നു. നാലാം ശ്രമത്തിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.

കോട്ടയം സ്വദേശിയായ ഇദ്ദേഹം, 2006 നടന്ന ഏഷ്യൻ ഗെയിംസിലും, 2007 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഗുവഹട്ടിയിൽ ജൂൺ 2007 ൽ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച റെക്കോര്‍ഡായി 17.04 മീ രേഖപ്പെടുത്തിയിരുന്നു.2008 ബീജിങ്ങ് ഒളിമ്പിക്സിൽ ഇദ്ദേഹം ഭാരതത്തെ പ്രതിനിധാനം ചെയ്തു.

Read More >>