ഈദ് ആഘോഷമാക്കാന്‍ ഒരുങ്ങി ഖത്തര്‍

തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ഒരുക്കിയിട്ടുണ്ട്.

ഈദ് ആഘോഷമാക്കാന്‍ ഒരുങ്ങി ഖത്തര്‍

ദോഹ: സുരക്ഷയും സമാധാനവും ഉറപ്പാക്കി ഈദുല്‍ ഫിതര്‍ ആഘോഷത്തിനായി രാജ്യമൊരുങ്ങി. സുരക്ഷയുടെ ഭാഗമായി മാര്‍ക്കറ്റുകള്‍, വ്യാപാരസമുച്ചയങ്ങള്‍, കടല്‍തീരം തുടങ്ങിയ പൊതുസ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കും.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ഈദുല്‍ ഫിതര്‍ അവധി ആരംഭിച്ചു.

രാജ്യത്തിനുപുറത്ത് അവധി ആഘോഷിക്കാന്‍ പോകുന്ന വ്യക്തികളും കുടുംബങ്ങളും തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യം വിടുന്നതിനുമുമ്പ് ഖത്തറികളും പ്രവാസികളും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ സുരക്ഷാ ഉപദേശം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.


വിമാന യാത്രികര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ ഓണ്‍ലൈന്‍ ചെക്ക്ഇന്‍ ചെയ്യണമെന്നും ക്യൂ ഒഴിവാക്കാന്‍ ഇ-ഗേറ്റ് ഉപയോഗിക്കണമെന്നും മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ നിര്‍ദേശിച്ചു

Read More >>