ദുബായ് പെരുന്നാള്‍ നിറവില്‍

ദുബായ് നഗരവും പെരുന്നാള്‍ നിറവില്‍. വെള്ളിയാഴ്ച മുതല്‍ ഇവിടെ അവധി ആരംഭിച്ചു കഴിഞ്ഞു

ദുബായ് പെരുന്നാള്‍ നിറവില്‍

ദുബായ്: ദുബായ് നഗരവും പെരുന്നാള്‍ നിറവില്‍. വെള്ളിയാഴ്ച മുതല്‍ ഇവിടെ അവധി ആരംഭിച്ചു കഴിഞ്ഞു. വസ്ത്രക്കടകളിലും ടൈലറിങ് ഷോപ്പുകളിലും ബ്യൂട്ടി സലൂണുകളിലും ജനസാഗരമാണ്.

പെരുന്നാള്‍ തിരക്ക് പ്രമാണിച്ച് യുഎഇയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനും എമിറേറ്റുകളിലെ അതത്വകുപ്പുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിപണിയില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.


ദുബായില്‍ പരമാവധി ടാക്‌സികളും ബസ്സുകളും നിരത്തിലിറക്കുകയും മെട്രോ, ട്രാം, ബസ് സര്‍വീസുകളുടെ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തു. ഏറ്റവുമധികം തിരക്ക് അനുഭവപ്പെടാനിടയുള്ള ദുബായ് മാളിലേക്ക് നാല് കേ്ന്ദ്രങ്ങളില്‍ നിന്ന് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ പാര്‍ക്കിങ് സൗജന്യമാക്കി.

പെരുന്നാള്‍ പ്രമാണിച്ച് വടക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നടക്കം ഈദ് ദിനത്തില്‍ ദുബായ്  നഗരത്തില്‍ സന്ദര്‍ശകരുടെ വന്‍ ഒഴുക്കുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read More >>