ജിഷ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പുതിയ അന്വേഷണ സംഘവും അന്വേഷണം നടത്തുന്നത്.

ജിഷ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജിഷ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ജിഷയുടെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല ഏത് തെളിവുകളാണ് ആദ്യ അന്വേഷണ സംഘം മൂടിവച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പുതിയ അന്വേഷണ സംഘവും അന്വേഷണം നടത്തുന്നത്.

കാസര്‍ഗോഡു നിന്നും കാണാതായവര്‍ക്ക് ഐഎസ് ബന്ധം സ്ഥിരീകരച്ച സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Read More >>