മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നു; ഏകാധിപതിയെ പോലെ കേരളം ഭരിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

2012 ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ കാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നു; ഏകാധിപതിയെ പോലെ കേരളം ഭരിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

ഏകാധിപതിയെ പോലെ കേരളം ഭരിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സഭാ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷണറുടെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന സര്‍ക്കാര്‍ നിലപാട് അനുചിതവും പരിഹാസ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

2012 ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ കാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ചില ഫയലുകളില്‍ കാബിനറ്റ് തീരുമാനത്തിന് ശേഷം മറ്റ് ഏതെങ്കിലും വകുപ്പുകളോട് കൂടിയാലോചിക്കേണ്ടതുണ്ടെങ്കില്‍ അങ്ങനെ ആലോചിച്ച ശേഷമാണ് ഉത്തവുകള്‍ പുറപ്പെടുവിക്കാറുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യങ്ങളാണ് വസ്തുതയെന്നിരിക്കെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ച് വയ്കുന്നത് ആരെ സഹായിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ചോദിക്കുന്നു.

Read More >>