സിപിഐഎം കണ്ണൂരിനെ കുരുതിക്കളമാക്കുന്നുവെന്ന് രമേശ് ചെന്നിത്തല; ചെന്നിത്തലയുടെ ഖദര്‍ കുപ്പായം അഴിച്ചാല്‍ കാണുക കാക്കി ട്രൗസറെന്ന് ജയരാജന്‍

ചെന്നിത്തലയുടെ ഖദര്‍ കുപ്പായം അഴിച്ചാല്‍ കാണുക ആർഎസ്എസിന്റെ കാക്കി ട്രൗസറാണെന്ന് ജയരാജന്‍ പറഞ്ഞു. വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് സഭക്ക് അപമാനമെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎം കണ്ണൂരിനെ കുരുതിക്കളമാക്കുന്നുവെന്ന് രമേശ് ചെന്നിത്തല; ചെന്നിത്തലയുടെ ഖദര്‍ കുപ്പായം അഴിച്ചാല്‍ കാണുക കാക്കി ട്രൗസറെന്ന് ജയരാജന്‍

തിരുവനന്തപുരം: കണ്ണുരിനെ കുരുതിക്കളമാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.  കണ്ണൂരില്‍ ആക്രമണങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം നല്‍കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ചെയ്യുന്നത്. കണ്ണൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത്  പി.ജയരാജനാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ഭൂമിയാകുന്നതിന്റെ കാരണം സര്‍ക്കാരിന്റെ ഈ പിടിപ്പുകേടാണ്. കണ്ണൂരില്‍ അക്രമങ്ങള്‍ കുറഞ്ഞുവെന്ന് പിണറായി വിജയന്‍ പറഞ്ഞ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണ്. പോലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നത്  കൊണ്ടാണ് അക്രമ സംഭവങ്ങള്‍ കുറഞ്ഞത്‌.


അതെ സമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിര സിപിഐഎം നേതാവ് പി ജയരാജന്‍ രംഗത്ത്. ചെന്നിത്തലയുടെ ഖദര്‍ കുപ്പായം അഴിച്ചാല്‍ കാണുക ആർഎസ്എസിന്റെ കാക്കി ട്രൗസറാണെന്ന് ജയരാജന്‍ പറഞ്ഞു. വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് സഭക്ക് അപമാനമെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂര്‍ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാപരമെന്നും ജയരാജന്‍ പറഞ്ഞുRead More >>