രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല

ജനങ്ങളെ ഇത് രണ്ട് തട്ടിലാക്കുമെന്നും അങ്ങനെയൊരവസ്ഥ രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും ചെന്നിത്തല സൂചിപ്പിച്ചു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഇത് രണ്ട് തട്ടിലാക്കുമെന്നും അങ്ങനെയൊരവസ്ഥ രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവില്‍ കോഡ് രാജ്യത്തുനടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന് നിര്‍ദേശം നല്‍കിയതിനു പിറകേയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.