കമലഹാസന് വേണ്ടി കബാലിയുടെ സ്പെഷ്യല്‍ സ്ക്രീനിംഗ് ഒരുക്കി രജനികാന്ത്

70-കളുടെ അന്ത്യത്തോടെ നായകന്മാരായി അരങ്ങേറ്റം കുറിച്ച കമലഹാസനും രജനികാന്തും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കമലഹാസന് വേണ്ടി കബാലിയുടെ സ്പെഷ്യല്‍ സ്ക്രീനിംഗ് ഒരുക്കി രജനികാന്ത്

കമലഹാസന് വേണ്ടി കബാലിയുടെ സ്പെഷ്യല്‍ സ്ക്രീനിംഗ് ഒരുക്കി രജനികാന്ത്. രജനികാന്ത് നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'കബാലി' ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ മികച്ച പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ്.

ഈ അവസരത്തിലാണ് തന്റെ പ്രിയ സുഹൃത്തായ കമലഹാസന് വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഒരുക്കാന്‍ രജനികാന്ത് ആഗ്രഹം പ്രകടിപ്പിച്ചത്. മുന്‍പ് തന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത 'കൊച്ചടയാന്‍' എന്ന ചിത്രവും കമലഹാസന് വേണ്ടി രജനികാന്ത് സ്പെഷ്യല്‍ സ്ക്രീനിംഗ് ഒരുക്കിയിരുന്നു. അതുപോലെ തന്നെ കമലാഹാസനും തന്റെ ചിത്രങ്ങളായ 'വിശ്വരൂപം', 'ഉന്നൈപോല്‍ ഒരുവന്‍', 'ദശാവതാരം' എന്നിവ രജനികാന്തിനു വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.


വെള്ളിത്തിരയില്‍ ആരോഗ്യപരമായ മത്സരം പിന്തുടരുന്നുീണ്ടെങ്കിലും തിരശീലക്ക് പുറത്ത് ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് കമലഹാസനും രജനികാന്തും. 70-കളുടെ അന്ത്യത്തോടെ നായകന്മാരായി അരങ്ങേറ്റം കുറിച്ച ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രയാഗ് രാജ് സംവിധാനം നിര്‍വ്വഹിച്ചു 1985-ല്‍ പുറത്തിറങ്ങിയ 'ഗിരഫ്താര്‍' എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.